topbanner
Wednesday October 18th, 2017 - 7:30:am
topbanner

എന്തും വിളിച്ചു പറയരുതെന്ന് ശ്രീശ്രീ രവിശങ്കറിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍

suvitha
എന്തും വിളിച്ചു പറയരുതെന്ന് ശ്രീശ്രീ രവിശങ്കറിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍

ഡെല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലീവിങ് ഫൗണ്ടേഷന് എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതേണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍.

യമുനാ തീരത്ത് സംഘടിപ്പിച്ച രാജ്യാന്തര സാംസ്‌കാരികോത്സവം പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കി എന്ന കേസില്‍ ട്രൈബ്യൂണല്‍ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ആര്‍ട്ട് ഓഫ് ലീവിങ്ങ് കുറ്റപ്പെടുത്തിയിരുന്നു.

രവിശങ്കറിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. യമുനാ നദീതീരത്ത് മൂന്നുദിവസത്തെ ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയിരുന്നു.

ലോക സാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ദില്ലി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണ് ഉത്തരവാദികളെന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ ആരോപണം.

ഏതെങ്കിലും തരത്തിലുള്ള പിഴ നല്‍കണമെങ്കില്‍ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രൈബ്യൂണലുമാണ് നല്‍കേണ്ടത്.

യമുനാ നദി പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമായിരുന്നങ്കില്‍ ലോക സാംസ്‌കാരികോത്സവം നിര്‍ത്തിവയ്പ്പിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Read more topics: delhi, ravisankar, environment
English summary
The National Green Tribunal has been told by Sri Sri Ravi Shankar
topbanner topbanner

More News from this section

Subscribe by Email