Sunday November 18th, 2018 - 9:24:am
topbanner

ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയില്‍ എത്തിക്കും; ഒരു നോക്കു കാണാന്‍ കാത്ത് ആരാധകര്‍

rajani v
ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയില്‍ എത്തിക്കും; ഒരു നോക്കു കാണാന്‍ കാത്ത് ആരാധകര്‍

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും.ദുബായ് വിമാനത്താവളത്തില്‍ നിന്ന് വ്യവസായി അനില്‍ അംബാനിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ മൃതദേഹം മുംബൈലേയ്ക്ക് കൊണ്ടുവരും. അന്ധേരിയിലെ വസതിക്കു സമീപമുള്ള ഹാളിലായിരിക്കും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുക. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

ദുബായിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം വിമാനത്താവളത്തില്‍ എത്തിച്ചു. പ്രത്യേക വിമാനം ഉടന്‍ പുറപ്പെടും. സംസ്‌കാരം നാളെ മാത്രമേ ഉണ്ടാകൂവെന്നാണു റിപ്പോര്‍ട്ട്.

ലോഖണ്ഡ്വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ചലച്ചിത്ര ടിവി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സമൂഹത്തിലെ മറ്റു മേഖലകളില്‍നിന്നുള്ളവരും എത്തുന്നുണ്ട്.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണു മൃതദേഹം വിട്ടുനല്‍കിയത്.

 

 

Read more topics: sreedevi, deadbody, mumbai
English summary
sreedevi deadbody mumbai
topbanner

More News from this section

Subscribe by Email