Thursday September 20th, 2018 - 8:21:am
topbanner
Breaking News

ആധാര്‍ മോഡലില്‍ കുട്ടികള്‍ക്കായി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ വരുന്നു

Jikku Joseph
ആധാര്‍ മോഡലില്‍ കുട്ടികള്‍ക്കായി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ വരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കായി ആധാര്‍ മോഡലില്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കുട്ടികളുടെ ജനനം മുതല്‍ വിദ്യാഭ്യാസം, ജോലി, ആരോഗ്യം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന തിരിച്ചറിയില്‍ രേഖയില്‍ ആധാറിലേതുപോലെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തില്ല.

ഒരൊറ്റ നമ്പറില്‍ ജനനം മുതലുള്ള സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയാണിത്. ജനനസമയത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന നമ്പര്‍ കുട്ടിക്ക് ആധാര്‍ ലഭിക്കുമ്പോള്‍ അതുമായി ബന്ധിപ്പിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരവും രേഖപ്പെടുത്തുന്നത് ഭാവിയില്‍ ചികിത്സ തേടുകയാണെങ്കില്‍ ഉപകരിക്കും.

രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസം പഠന ശേഷം ജോലി ലഭിക്കാത്തവരുടെ കണക്കുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാരില്‍ ലഭിക്കും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനും സാധിക്കുമെന്നാണ് കരുതുന്നത്.

English summary
special identification number for children
topbanner

More News from this section

Subscribe by Email