Tuesday June 19th, 2018 - 12:32:pm
topbanner
Breaking News

യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ഞെട്ടിക്കുന്ന തോല്‍വിയിലേക്ക്

NewsDesk
യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ഞെട്ടിക്കുന്ന തോല്‍വിയിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി ഞെട്ടിക്കുന്ന തോല്‍വിയിലേക്ക്. കാലങ്ങളായി ബിജെപി കോട്ടയായിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും എസ്പി ബിഎസ്പി സഖ്യം വിജയത്തിലേക്ക് നീങ്ങുകയാണ്.

രണ്ടിടത്തും സമാജ്‌വാദി പാര്‍ട്ടിയുടെ (എസ്പി) സ്ഥാനാര്‍ഥികളാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അരാരിയ ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സഖ്യം പിന്നിലാണ്.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പുറിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലും ബിജെപി തിരിച്ചടി നേരിടുകയാണ്.

ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനില്‍ക്കുന്നെന്ന പ്രത്യേകതയാണു ഈ ഉപതിരഞ്ഞെടുപ്പിനുള്ളത്. രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരില്‍ ജയിക്കേണ്ടതു ബിജെപിയുടെ അഭിമാനപ്രശ്‌നമാണ്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്നു ഫുല്‍പുര്‍.

പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ഫലം മറിച്ചാകുമെന്ന് ഈ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചാല്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ യുപിയില്‍ മാറിയേക്കാം. കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും നാമമാത്രമായ വോട്ട് മാത്രമാണ് കിട്ടിയത്.

ബിഹാറിലെ അറാറിയ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി മുന്നിട്ട് നിന്നിരുന്നെങ്കിലും സിറ്റിങ് മണ്ഡലത്തില്‍ നിലവില്‍ ആര്‍ജെഡി ലീഡ് തിരിച്ച് പിടിച്ചിരിക്കുകയാണ്. അതേ സമയം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് മണ്ഡലമായ ഭഹാബുവയില്‍ ബിജെപി ശക്തമായ ലീഡില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. മറ്റൊരു നിയമസഭാ മണ്ഡലമായ ജെഹനാബാദില്‍ ആര്‍ജെഡിക്കും ശക്തമായ ലീഡുണ്ട്.

Read more topics: UP, Election, SP, Yogi, Gorakhpur
English summary
UP Bye-Election Results: SP widens gap in Yogi’s Gorakhpur

More News from this section

Subscribe by Email