Saturday May 25th, 2019 - 12:52:pm
topbanner
topbanner

രാഹുല്‍ എത്തുന്നതോടെ സോണിയാ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

NewsDesk
രാഹുല്‍ എത്തുന്നതോടെ സോണിയാ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

ന്യൂഡല്‍ഹി: മകന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നതോടെ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് സൂചന നല്‍കി സോണിയ ഗാന്ധി.

ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ പദം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സോണിയ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ്സിനെ പത്തൊമ്പത് വര്‍ഷം നയിച്ച ശേഷമാണ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന സോണിയ ഗാന്ധി നല്‍കിയത്. പത്തുവര്‍ഷം തുടര്‍ച്ചയായി യുപിഎ ഭരണത്തിലും സോണിയ നിര്‍ണായക പങ്കുവഹിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലും രാഷ്ട്രീയത്തിലും സജീവമായി ഇടപെടുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ തുടരാന്‍ കഴിയില്ലെന്നും സോണിയ ഗാന്ധി നേതാക്കളെ അറിയിച്ചു.

തന്റെ റോള്‍ ഇനി വിരമിക്കുക എന്നതാണെന്നും കോണ്‍ഗ്രസിനെ ഉയരങ്ങളില്‍ എത്തിക്കാന്‍ രാഹുലിന് കഴിയുമെന്നും സോണിയ പ്രതീക്ഷ പ്രകടിപ്പിച്ചു. 1998-ല്‍ സീതാറാം കേസരിയുടെ പിന്‍ഗാമിയായാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്.

സോണിയയുടെ കീഴില്‍ രണ്ടു തവണ കോണ്‍ഗ്രസ് യുപിഎ മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തിയിരുന്നു. ദേശീയ ഉപദേശക സമിതിയുടെയും യുപിഎയുടെയും അധ്യക്ഷ പദവിയും അക്കാലത്ത് സോണിയയാണ് അലങ്കരിച്ചിരുന്നത്.

നിലവില്‍ യുപിഎ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ് സോണിയ ഗാന്ധി. എഐസിസി സമ്മേളനം വിളിച്ച് സോണിയയ്ക്ക് പദവികള്‍ നല്‍കുന്നത് സംബന്ധിച്ച് ആലോചനകള്‍ നടക്കാനിരിക്കെയാണ് സോണിയ തന്റെ വിരമിക്കല്‍ തീരുമാനം പാര്‍ട്ടിയെ അറിയിച്ചത്.

കോണ്‍ഗ്രസ്സ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി നാളെയാണ് ചുമതലയേല്‍ക്കുന്നത്. സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധി നാളെ വിടവാങ്ങല്‍ പ്രസംഗം നടത്തും. സോണിയഗാന്ധിയുടെ അനാരോഗ്യമാണ് അധികാര കൈമാറ്റത്തിലെത്തിച്ചത്. കോണ്‍ഗ്രസ്സിന്റെ 16ാമത്തെ അധ്യക്ഷയാണ് സോണിയ ഗാന്ധി.

Read more topics: Sonia Gandhi, Rahul
English summary
Sonia Gandhi Says 'My Job is to Retire' As Rahul Set to Takeover Congress Reins
topbanner

More News from this section

Subscribe by Email