Saturday September 22nd, 2018 - 1:30:pm
topbanner

ഒരു കഷ്ണം ഭൂമിയുടെ പേരില്‍ അമ്മയെ ട്രാക്ടറിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് മകന്‍; പ്രായമായ സ്ത്രീയോട് ക്രൂരത കാണിച്ചത് കൃഷി ചെയ്യുന്നത് തടയാന്‍

suji
ഒരു കഷ്ണം ഭൂമിയുടെ പേരില്‍ അമ്മയെ ട്രാക്ടറിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് മകന്‍; പ്രായമായ സ്ത്രീയോട് ക്രൂരത കാണിച്ചത് കൃഷി ചെയ്യുന്നത് തടയാന്‍

മുംബൈ: ഭൂമിയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ ലോകത്ത് വ്യാപകമാണ്. അതിര്‍ത്തി തര്‍ക്കങ്ങള്‍ നാട്ടില്‍ പോലും സജീവമാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഒരു തുണ്ട് ഭൂമിയുടെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ സ്വന്തം അമ്മയെ ട്രാക്ടറിന് മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു.

വഷീം ജില്ലയിലാണ് സംഭവങ്ങള്‍ നടന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കഷ്ണം ഭൂമിയില്‍ കൃഷി ചെയ്യുന്നത് തടയുകയായിരുന്നു മകന്റെ ഉദ്ദേശം. ഒരാള്‍ കൃഷി ചെയ്യാന്‍ ട്രാക്ടര്‍ ഇറക്കിയതോടെയാണ് ഇയാള്‍ പ്രായമായ അമ്മയെ വാഹനത്തിന് മുന്നിലേക്ക് എറിഞ്ഞത്.

സ്ത്രീ ട്രാക്ടര്‍ വീലിന് മുന്നില്‍ കിടക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. രണ്ട് പേര്‍ ഇവരുടെ അരികില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് ഏജന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. സംഭവത്തില്‍ ഇരുവിഭാഗത്തിലുള്ള ആളുകള്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭൂമിയുടെ പേരില്‍ ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലണ് അമ്മയെ ട്രാക്ടറിന് മുന്നിലേക്ക് എറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

 

Read more topics: son throws mother ,tractor, farmed
English summary
son throws mother in front of tractor to prevent land from being farmed
topbanner

More News from this section

Subscribe by Email