Sunday February 17th, 2019 - 1:44:am
topbanner

അവര്‍ ആള്‍ദൈവങ്ങളെ വിശ്വസിച്ചിരുന്നില്ല; ആരോ കൊന്നതാണ്; ഡല്‍ഹി കുടുംബത്തിലെ മകള്‍

suji
അവര്‍ ആള്‍ദൈവങ്ങളെ വിശ്വസിച്ചിരുന്നില്ല; ആരോ കൊന്നതാണ്; ഡല്‍ഹി കുടുംബത്തിലെ മകള്‍

ദില്ലി: ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു വീട്ടിലെ പതിനൊന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിന്നില്‍ ആത്മഹത്യയല്ല കൊലപാതകാണെന്ന ആരോപണവുമായി ബന്ധു. മന്ത്രാവാദത്തിലും, ആള്‍ദൈവങ്ങളിലും കുടുംബം വിശ്വസിച്ചിരുന്നില്ലെന്ന് മരിച്ച 77കാരി നാരായണ്‍ ദേവിയുടെ മകള്‍ സുജാത പറയുന്നു.

മതപരമായ ആചാരങ്ങള്‍ക്കിടെയാണ് മരണം നടന്നതെന്നാണ് ആരോപണം. എന്നാല്‍ കുടുംബത്തെ ആരോ കൂട്ടക്കൊല ചെയ്തതാണെന്ന് മകള്‍ പറയുന്നു. കഥയ്ക്ക് മാന്ത്രിക ബന്ധം നല്‍കുന്നത് അനാവശ്യമാണ്. കുടുംബം സന്തോഷത്തോടെ സമാധാനപരമായി ജീവിച്ചിരുന്നതാണ്. ഒരു ആള്‍ദൈവത്തിലും വിശ്വസിച്ചിരുന്നില്ല, സുജാത വ്യക്തമാക്കി.

കണ്ണും കൈയും കെട്ടിയ നിലയിലാണ് കുടുംബത്തിലെ പത്ത് പേരെ കണ്ടെത്തിയത്. അമ്മയെ നിലത്ത് മരിച്ച് കിടന്ന നിലയിലും കണ്ടെത്തി. 77കാരി നാരായണ്‍ ദേവി, മക്കളായ ഭവേഷ്, ലളിത്, മരുമക്കളായ സവിത, ടീന, മകള്‍ പ്രതിഭ, പേരക്കുട്ടികളായ പ്രിയങ്ക, നിതു, മോനു, ധ്രുവ്, ശിവം എന്നിവരും മരിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആറ് പേരുടെ മരണം തൂങ്ങിയതിനെത്തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. ബാക്കി അഞ്ച് പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടില്ല. അമ്മയുടെ കഴുത്തില്‍ ശ്വാസംമുട്ടിച്ച പാടുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

 

Viral News

Read more topics: killed, babas, delhi family
English summary
someone killed them they did not believe in babas says daughter of delhi family
topbanner

More News from this section

Subscribe by Email