Thursday November 15th, 2018 - 8:15:pm
topbanner

മാംസാഹാരികളും മദ്യപാനികളുമായ കേരളീയര്‍ക്ക് ദൈവം കണ്ടറിഞ്ഞു കൊടുത്ത ദുരന്തമാണ് ഓഖിയെന്ന് ; ദുരന്തത്തിലും വിഷം ചീറ്റല്‍

suji
മാംസാഹാരികളും മദ്യപാനികളുമായ കേരളീയര്‍ക്ക് ദൈവം കണ്ടറിഞ്ഞു കൊടുത്ത ദുരന്തമാണ് ഓഖിയെന്ന് ; ദുരന്തത്തിലും വിഷം ചീറ്റല്‍

ഓഖി ചുഴലിക്കാറ്റില്‍ ദുരന്തത്തിലായ കേരളീയര്‍ക്ക് മേല്‍ വിഷം ചീറ്റി ഒരു വിഭാഗം.നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തത്തില്‍ വിറങ്ങലിച്ച കേരളത്തിന് ഈ വിഷം ചീറ്റല്‍ പ്രസ്താവന മുറിവില്‍ ഉപ്പു തേക്കുന്നതിന് തുല്യമാണ് .പ്രകൃതി ദുരന്തത്തെ പോലും രാഷ്ട്രീയവത്ക്കരിച്ച് രംഗത്തെത്തുകയാണ് ഒരു വിഭാഗം.

ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വീശിയടിച്ചത് ദൈവത്തിന്റെ പ്രതികാരമാണെന്നും അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് അതില്‍ വിഷമമൊന്നുമില്ലെന്നുമാണ് കിച്ചു കണ്ണന്‍ നമോ എന്ന അക്കൗണ്ടില്‍ നിന്നുള്ള ഒരാളുടെ കമന്റ്.കേരളത്തിലുള്ളവര്‍ ഒരുപാട് പാപം ചെയ്തുകൂട്ടിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇത്തരമൊരു ദുരന്തം അര്‍ഹിക്കുന്നുവെന്നുമാണ് പോസ്റ്റ്.തെന്നിന്ത്യക്കാര്‍ മാംസാഹാരികളും മദ്യപാനികളും ആയതുകാരണമാണ് ഇത്തരമൊരു ദുരന്തം അവരെ തേടിയെത്തിയതെന്നുമാണ് മറ്റൊരാളുടെ പ്രതികരണം.അതേസമയം പ്രകൃതി ദുരന്തത്തെപോലും ഇങ്ങനെ കാണുന്ന മാനസിക അവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് കമന്റ് ചെയ്യുന്നവരുമുണ്ട് .ഒറ്റക്കെട്ടായി ദുരന്തങ്ങളെ നേരിടേണ്ട സമയത്ത് ഇത്തരം പ്രസ്താവനകള്‍ വെറും അപക്വമാണ് .വലിയ വിമര്‍ശനമാണ് ഈ നിലപാടിനെതിരെ ഉയരുന്നത് .

 

Read more topics: social media,kerala, aukhi
English summary
some people in social media post kerala deseve aukhi
topbanner

More News from this section

Subscribe by Email