Tuesday June 25th, 2019 - 7:22:am
topbanner
topbanner

സ്ത്രീകളുടെ പിന്നാപുറം തൊടുന്നത് വീക്ക്‌നെസ് ;വിരുതനെ തേടി പോലീസ്

rajani v
സ്ത്രീകളുടെ പിന്നാപുറം തൊടുന്നത് വീക്ക്‌നെസ് ;വിരുതനെ തേടി പോലീസ്

 സ്ത്രീകളുടെ പിന്നാപുറം തഴുകുകയും അത് വീഡിയോയാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്യുന്ന വിരുതനെ തേടി പോലീസിന്റെ നെട്ടോട്ടം. അനുവാദമില്ലാതെ സ്ത്രീകളുടെ പിന്നില്‍ കടന്നു പിടിക്കുകയും ഈ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്യുന്ന മുംബൈ സ്വദേശിയെയാണ് പോലീസ് അന്വേഷിക്കുന്നത്.

പിന്‍ഭാഗമില്ലാത്ത ബ്ലൗസുകള്‍ ധരിക്കുന്ന സ്ത്രീകളുടെ ആരാധകനാണ് എന്ന് വിശേഷിപ്പിക്കുന്നതാണ് ഇയാളുടെ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട്. മുംബൈ തെരുവുകളില്‍ തിരക്കില്‍ നിന്നാണ് ഇയാള്‍ സ്ത്രീകളെ പിടിക്കുന്നതും ഫോട്ടോ എടുക്കുന്നതും. വിനയ് നായര്‍ എന്ന പേരിലാണ് അക്കൗണ്ട്.

സ്ത്രീകളുടെ പിന്‍ഭാഗങ്ങള്‍ വ്യക്തമാക്കുന്ന 63 വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തു. നൂറുപേരുടെ വീഡിയോ എടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇയാളുടെ അക്കൊണ്ടിലുണ്ട്. ഇന്റര്‍നെറ്റില്‍ ബ്ലൗസുകള്‍ക്ക് ഡിസൈന്‍ തെരഞ്ഞെടുത്ത ഒരാളുടെ കണ്ണില്‍ ഈ അക്കൗണ്ട് പെടുകയായിരുന്നു. അധികം വൈകാതെ ഇന്‍സ്റ്റഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്ത ഈ അക്കൗണ്ട് മരവിപ്പിച്ചു. ഇനി ഇയാളെ കണ്ടുപിടിച്ച് പോലീസിന്റെ കൈകളില്‍ എത്തിക്കാനുള്ള ശ്രമമാണ്.

Read more topics: social media, women, video
English summary
social mediya women video upload
topbanner

More News from this section

Subscribe by Email