Saturday November 17th, 2018 - 9:00:am
topbanner

സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഇന്ത്യ

akhila
സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഇന്ത്യ. ഇതിനായി സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ഏര്‍പ്പാടാക്കും. മലേഷ്യയ്ക്കും സിംഗപ്പൂരിനും പിന്നാലെയാണ് ഇന്ത്യയും ഇത്തരം നടപടിയ്‌ക്കൊരുങ്ങുന്നത്.

സമൂഹ മാധ്യമങ്ങളിലെ നീക്കങ്ങള്‍ അപഗ്രഥിക്കാന്‍ സോഫ്റ്റ്വെയറും 20 പ്രഫഷനലുകളെയും നല്‍കാന്‍ കഴിയുന്ന കമ്പനികളെ തിരഞ്ഞെടുക്കാന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലെ ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്റ് ഇന്ത്യ ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്റര്‍നെറ്റ് നിരീക്ഷിച്ചു വ്യാജവാര്‍ത്തകള്‍, സര്‍ക്കാരിന്റേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍, വികാരം വ്രണപ്പെടുത്തുന്ന സന്ദേശങ്ങള്‍ എന്നിവ സംഘം കണ്ടെത്തണം.

ദേശീയത ഉയര്‍ത്തുന്ന പ്രചാരണം നടത്തുകയും വേണം. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കുന്നതിനു തുല്യമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മലേഷ്യയില്‍ അഴിമതി ആരോപണത്തില്‍ കുടുങ്ങിയ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് മാധ്യമങ്ങളെ നിലയ്ക്കു നിര്‍ത്താനാണ് നിയന്ത്രണം കൊണ്ടുവന്നത്.

Read more topics: social media, watch
English summary
social media watch
topbanner

More News from this section

Subscribe by Email