Thursday November 15th, 2018 - 9:43:am
topbanner

സോഷ്യല്‍ മീഡിയയുടെ ഉപയോഗം മനുഷ്യനെ അഹങ്കാരികളും സ്വാര്‍ഥരുമാക്കി: മോഹന്‍ ഭാഗവത്

Jikku Joseph
സോഷ്യല്‍ മീഡിയയുടെ ഉപയോഗം മനുഷ്യനെ അഹങ്കാരികളും സ്വാര്‍ഥരുമാക്കി: മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയുടെ ഉപയോഗം മനുഷ്യനെ അഹങ്കാരികളും സ്വാര്‍ഥരുമാക്കിയെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. തനിക്കൊരിക്കലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ എന്നത് ആവശ്യമനുസരിച്ച് ഉപയോഗിക്കപ്പെടണം. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമെ അവയുടെ ഉപയോഗവും പരിമിതികളും മനസിലാക്കാന്‍ സാധിക്കുകയുള്ളു. സോഷ്യല്‍ മീഡിയ എന്നാല്‍ ഞാന്‍, എനിക്ക് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ എല്ലാ കാര്യത്തിലും ഞാന്‍ അഭിപ്രായം പറയണം. എന്റെ അഭിപ്രായം മുഴുവനാളുകളുടേയും അഭിപ്രായമായമാണെന്നറിഞ്ഞിട്ടും ഞാന്‍ അത് പോസ്റ്റ് ചെയ്യുന്നു.

എന്നാല്‍ പലപ്പോഴും ഇത് തെറ്റിദ്ധാരണക്കിടയാക്കുന്നു. പിന്നീട് പോസ്റ്റ് ഒഴിവാക്കുകയും ചെയ്യുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പെടുന്നുണ്ട്. ഫെയ്സ്ബുക്ക് എന്ന പേരു തന്നെ വ്യക്തിയുടെ മുഖം എന്ന നിലയിലാണ്. അതുകൊണ്ട് തന്നെ ഇത് നിങ്ങളെ കൂടുതല്‍ വ്യക്തി കേന്ദ്രീക്രതമാക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

English summary
social media use can make people egoist, says mohan bhagwat
topbanner

More News from this section

Subscribe by Email