Thursday June 20th, 2019 - 6:49:pm
topbanner
topbanner

ഫലം അറിയും മുമ്പേ എല്ലാ പിന്തുണയ്ക്കും ജനങ്ങളോട് നന്ദി പറഞ്ഞ് സ്മൃതി ഇറാനി

suji
ഫലം അറിയും മുമ്പേ എല്ലാ പിന്തുണയ്ക്കും ജനങ്ങളോട് നന്ദി പറഞ്ഞ് സ്മൃതി ഇറാനി

എന്‍ഡിഎ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കിയ ജനങ്ങളോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് സ്മൃതി ട്വിറ്ററിലൂടെ നന്ദി പ്രകടനം നടത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനമന്ത്രിയെ നിരന്തരമായി അക്രമമിക്കുകയായിരുന്നു പ്രതിപക്ഷത്തിന്റെ പരിപാടിയെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. പ്രതിപക്ഷത്തിന്റെ അപമാനവും കുത്തുവാക്കുകളും സഹിക്കുകയായിരുന്നു മോദിയെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

രാജ്യം ഭിന്നിപ്പിക്കപ്പെടുന്നുവെന്ന് മുറവിളി കൂട്ടിയ ആള്‍ക്കാര്‍ക്ക് എതിരെ ശക്തമായി നിലയുറപ്പിച്ച ഇന്ത്യയെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെ കുറിച്ചും വ്യക്തമായ ധാരണ പുലര്‍ത്തിയ എല്ലാ പൗരന്മാര്‍ക്കും തന്റെ ഹൃദയപൂര്‍വ്വമായ നന്ദി അറിയിക്കുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Read more topics: smruthy irani, voters
English summary
smruthy irani says thanks to voters
topbanner

More News from this section

Subscribe by Email