Friday December 14th, 2018 - 1:52:pm
topbanner

ലൈംഗീക ആരോപണം ; എ ജെ അക്ബര്‍ മറുപടി പറയുന്നതാകും നല്ലതെന്ന് സ്മൃതി ഇറാനി

suji
ലൈംഗീക ആരോപണം ; എ ജെ അക്ബര്‍ മറുപടി പറയുന്നതാകും നല്ലതെന്ന് സ്മൃതി ഇറാനി

വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരായ ലൈംഗീക ആരോപണം ചര്‍ച്ചയാവുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി വനിതാ മന്ത്രിമാര്‍. സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍ എന്നിവര്‍ക്ക് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.

വിവാദത്തെ പറ്റി ബന്ധപ്പെട്ടവര്‍ തന്നെ പ്രതികരിക്കുന്നതാവും നല്ലതെന്നു സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണ വിധേയനായ കേന്ദ്രമന്ത്രിയുടെ വനിതാ സഹപ്രവര്‍ത്തകരോട് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ബഹുമാന്യ വ്യക്തിതന്നെ ഇതിന് മറുപടി നല്‍കുന്നതാകാം ഉത്തമം. വ്യക്തമായ ധാരണയില്ലാതെ താന്‍ മറുപടി നല്‍കുന്നത് ശരിയല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. തുറന്നു പറച്ചില്‍ നടത്തിയ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു .

Read more topics: smruthi irani, a j akbar
English summary
smruthi irani about allegation against a j akbar
topbanner

More News from this section

Subscribe by Email