Friday December 14th, 2018 - 11:32:pm
topbanner

ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Aswani
ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്‌കൂളിലെ കക്കൂസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം നടന്നത്. ശരീരത്തില്‍ നിറയെ ക്ഷതങ്ങളും മുറിവുകളുമേറ്റ ആറു വയസുകാരിയുടെ മൃതദേഹം നഗ്‌നയാക്കപ്പെട്ട നിലയില്‍ ഇന്നാണ് ബസ്ന്ത്പൂരിലെ പ്രാഥമിക വിദ്യാലയത്തിന്റെ കക്കൂസില്‍ നിന്ന് കണ്ടെത്തിയത്.

ക്രൂരമായ പീഡനത്തിന് ശേഷമുള്ള കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ബസന്ത്പൂരിലുള്ള ഏതാനും യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. 

കുട്ടിയുടെ പിതാവിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുമായി എത്തിയ പെണ്‍കുട്ടിയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

 

English summary
six-year-old girl was raped and murdered in Uttar Pradesh
topbanner

More News from this section

Subscribe by Email