Monday July 23rd, 2018 - 9:07:pm
topbanner
Breaking News

പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് ബുള്ളറ്റ് ട്രെയിന്റെ പലിശ അടയ്ക്കാനാണോയെന്ന് ശിവസേന

rajani v
പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് ബുള്ളറ്റ് ട്രെയിന്റെ പലിശ അടയ്ക്കാനാണോയെന്ന് ശിവസേന

മുംബൈ: പെട്രോള്‍ വില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന വീണ്ടും രംഗത്ത്. ക്രൂഡ് ഓയില്‍ വില താഴ്ന്ന് നില്‍ക്കുമ്‌ബോഴും രാജ്യത്തെ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് ബുള്ളറ്റ് ട്രെയിന്റെ പലിശ അടയ്ക്കാനാണോയെന്ന് ശിവസേന ചോദിച്ചു. മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ശിവസേനയുടെ വിമര്‍ശനം.

ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്ന് നില്‍ക്കുകയാണ്. എന്നാല്‍ രാജ്യത്തെ ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജപ്പാനില്‍ നിന്നെടുത്ത വായ്പയുടെ പലിശ തിരിച്ചടയ്ക്കാനാണോ ഇത്. എഡിറ്റോറിയലില്‍ ചോദിക്കുന്നു.

കേന്ദ്രസര്‍ക്കാരിന് വിലക്കയറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല. മറ്റുള്ളവര്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇന്ധനവില വര്‍ധനയുടെ ഭാരം പേറുന്നത് സാധാരണ ജനങ്ങളാണ്. നാല് മാസത്തിനുള്ളില്‍ ഇന്ധനവിലയില്‍ 20 ഇരട്ടി വര്‍ധനവ് ഉണ്ടായിട്ടും ഭരണത്തിലുള്ളവര്‍ അതിനെ പിന്തുണയ്ക്കുന്നു എങ്കില്‍ അത് ശരിയല്ല. സാമ്‌നയില്‍ പറയുന്നു.

English summary
sivasena critized central govt petrol price hike issue
topbanner

More News from this section

Subscribe by Email