Wednesday November 14th, 2018 - 12:41:am
topbanner

സിസ്റ്റര്‍ റാണി മരിയയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും

rajani v
സിസ്റ്റര്‍ റാണി മരിയയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും

കൊച്ചി: സിസ്റ്റര്‍ റാണി മരിയയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെടുന്നത്. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്ബുള്ള ഘട്ടമാണ് വാഴ്ത്തപ്പെട്ടവളായ് പ്രഖ്യാപിക്കുന്നത്. ഇന്ദോര്‍ സെയ്ന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്ത് രാവിലെ പത്തിനാണ് വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ നടക്കുക.

സിസ്റ്ററെ വാഴ്ത്തപ്പെട്ടവളാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന വത്തിക്കാനില്‍ നിന്നുള്ള കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. പൊതുസമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

ഉദയ്‌നഗറില്‍ 1995 ഫെബ്രുവരി 25-നാണ് വാടകക്കൊലയാളിയാല്‍ സിസ്റ്റര്‍ കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ക്ക് തൊഴിലും വരുമാനവും വിദ്യാഭ്യാസവും നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് സംഭവം. നവംബര്‍ 11-ന് എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്കയിലും 19-ന് സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിലും അനുസ്മരണച്ചടങ്ങുകള്‍ നടക്കും.

 

Read more topics: sister, rani, mariya
English summary
sister rani mariya
topbanner

More News from this section

Subscribe by Email