Thursday October 18th, 2018 - 12:04:am
topbanner
Breaking News

അതൊരു കെട്ടിപിടുത്തം മാത്രമായിരുന്നു, അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമല്ലല്ലോ ; വിവാദത്തിന് മറുപടിയുമായി സിദ്ദു

suji
അതൊരു കെട്ടിപിടുത്തം മാത്രമായിരുന്നു, അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമല്ലല്ലോ ; വിവാദത്തിന് മറുപടിയുമായി സിദ്ദു

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കവേ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയെ ആലിംഗനം ചെയ്ത സംഭവത്തില്‍ തന്നെ വിമര്‍ശിച്ച ബിജെപി നേതൃത്വത്തിന് മറുപടിയുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു.അതൊരു ആലിംഗനം മാത്രമായിരുന്നെന്നും അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമായിരുന്നില്ല എന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

ഇന്ത്യന്‍ സൈനികരെ സിദ്ദു അപമാനിച്ചുവെന്ന പ്രതിരോധമന്ത്രി നിര്‍മലാ സീതരാമന്റെ പ്രസ്താവനയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സിദ്ദുവിന്റെ ഈ മറുപടി.

' നിങ്ങള്‍ ഈ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്. പ്രതിരോധമന്ത്രി ഒരു പ്രസ്താവന ഇറക്കിയതുകൊണ്ട് സിദ്ദു ഇപ്പോള്‍ വളരെ പ്രശസ്തനായ നേതാവായി. അതൊരു ആലിംഗനമായിരുന്നു. അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമായിരുന്നില്ല. ഗുര്‍സിഖുകള്‍ക്ക് നേരെ ഉയരുന്ന വെടിയുണ്ടകളായിരുന്നില്ല അത്, സിദ്ദു പറയുന്നു.

ഇന്ത്യന്‍ സൈനികരെ കൊന്നുതള്ളാന്‍ നിര്‍ദേശം നല്‍കുന്ന പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്യുക വഴി രാഷ്ട്രീയസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയായിരുന്നു സിദ്ദുവെന്നായിരുന്നു കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന്റെ പ്രസ്താവന.

പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പായിരുന്നു സിദ്ദുവിന്റെ വിവാദ ആലിംഗനം. ചടങ്ങില്‍ സിദ്ദു പാക് അധീന കാശ്മീര്‍ പ്രസിഡന്റ് മസൂദ് ഖാന്റെ സമീപത്തിരുന്നതും വിവാദമായിരുന്നു.

 

Read more topics: siddu,pakistan visit
English summary
siddu comment in controversy in his pakistan visit
topbanner

More News from this section

Subscribe by Email