Thursday September 20th, 2018 - 2:24:pm
topbanner
Breaking News

അവിഹിതബന്ധം; അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേരെ കൊലപ്പെടുത്തിയ ഡോക്ടറും നഴ്‌സും പിടിയില്‍

NewsDesk
അവിഹിതബന്ധം; അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേരെ കൊലപ്പെടുത്തിയ ഡോക്ടറും നഴ്‌സും പിടിയില്‍

മുംബൈ: അഞ്ചുസ്ത്രീകളെയും ഒരു പുരുഷനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ മഹാരാഷ്ട്രയിലെ ഡോക്ടര്‍ പിടിയില്‍. 'മരണ ഡോക്ടര്‍' എന്നറിയപ്പെടുന്ന ഡോ.സന്തോഷ് പോളിനെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

ഏറ്റവും ഒടുവില്‍ കാണാതായ മംഗള്‍ ജെധെ എന്നിവരെക്കുറിച്ചുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ സത്യം പുറത്തുവരാന്‍ ഇടയായത്. ജെഡെയുമായി ബന്ധമുണ്ടായിരുന്ന ഡോക്ടര്‍ സഹായിയും നഴ്‌സുമായ ജ്യോതി മന്ദ്രെയും ചേര്‍ന്ന് അവരെ കൊലപ്പെടുത്തുകയായിരുന്നു.

സല്‍മാ ഷെയ്ക്, ജഗാബായ് പോള്‍, സുരേഖ ഛികേന്‍, വനിതാ ഗെയ്ക്ക്‌വാദ്, നഥമല്‍ ഭണ്ഡാരെ, മംഗള്‍ ജെധെ എന്നിവരെയാണ് ഡോ.പോള്‍ കൊലപ്പെടുത്തിയത്.

പൂര്‍വ പ്രാഥമിക് ശിക്ഷിക സേവലിക സംഘിന്റെ പ്രസിഡന്റായിരുന്നു മംഗള്‍ ജെധെ. പൂനെയിലെ വൈ നഗരത്തില്‍ മകളുടെ പ്രസവത്തിനായി മുംബൈയില്‍ നിന്ന് പോയ ജെധെയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. പൂനെയിലേക്ക് പോവുന്നതിന് മുന്‍പ് ഡോ.പോളുമായി ബന്ധപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.

മംഗള്‍ ജെധെയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന് പോള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, മന്ദ്രെയുമായുള്ള പോളിന്റെ ബന്ധം അറിഞ്ഞ ജെധെ അത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് ജെധെയെ കൊല്ലാന്‍ പോളും മന്ദ്രെയും ചേര്‍ന്ന് പദ്ധതിയിട്ടത്.

വൈയില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന ജെധെയെ ഇരുവരും ചേര്‍ന്ന് 13 കിലോമീറ്റര്‍ അകലെയുള്ള പോളിന്റെ ഫാം ഹൗസിലേക്ക് ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. അടുത്ത ദിവസം പോളും മന്ദ്രെയും ചേര്‍ന്ന് അമിത അളവില്‍ മരുന്ന് കുത്തിവച്ച് ജെധെയെ കൊന്നു. പിന്നീട് മൃതദേഹം ഫാംഹൗസിലെ വിജനപ്രദേശത്ത് കുഴിച്ചിട്ടു. പിന്നീട് ഇരുവരും ഒളിവില്‍ പോയി.

മന്ദ്രെയുടെ ഒളിത്താവളം കണ്ടെത്തിയ പൊലീസ് അവരെ അറസ്റ്റു ചെയ്തു. മന്ദ്രെ പറഞ്ഞത് പ്രകാരമാണ് പോള്‍ ഒളിച്ചിരുന്ന, മദ്ധ്യ മുംബൈയിലെ ദാദറില്‍ നിന്ന് ആഗസ്റ്റ് 13ന് പൊലീസ് അയാളെ അറസ്റ്റു ചെയ്തത്. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് ഫാംഹൗസിലെത്തി മറവ് ചെയ്ത മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തി. പോളിനെ ഒരാഴ്ചയും മന്ദ്രെയെ നാലു ദിവസവും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

വിശദമായ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ താന്‍ മറ്റ് നാല് സ്ത്രീകളേയും ഒരു പുരുഷനേയും കൊന്നതായി പോള്‍ വെളിപ്പെടുത്തി. പുരുഷനെ കൊന്ന് റിസര്‍വോയറില്‍ താഴ്ത്തിയെന്നും പോള്‍ പറഞ്ഞു. പോള്‍ കൊന്ന മറ്റുള്ള സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഫാം ഹൗസില്‍ നിന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു.

മോഹന്‍ലാലിനെ ആദരിക്കാന്‍ ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു; മരിച്ചത് രാവിലെ 11ന്?

പ്രമുഖ നടി സുകന്യയുടെ നഗ്നരംഗങ്ങള്‍ യൂ ടൂബില്‍

നടി ദിവ്യാ ഉണ്ണിയുടെ ദാമ്ബത്യജീവിതം തകര്‍ത്തതാര്?

 

 

Read more topics: Death, people; farmhouse
English summary
Shocking! 'Dr Death' confesses to killing six people; bodies found in his farmhouse
topbanner

More News from this section

Subscribe by Email