Tuesday November 20th, 2018 - 7:40:pm
topbanner

കാവേരിയില്‍ തിരക്ക് കുറഞ്ഞു ; കലൈഞ്ജര്‍ ആശുപത്രിയിലായതോടെ 21 പ്രവര്‍ത്തകര്‍ മരിച്ചെന്ന് സ്റ്റാലിന്‍

suji
കാവേരിയില്‍ തിരക്ക് കുറഞ്ഞു ; കലൈഞ്ജര്‍ ആശുപത്രിയിലായതോടെ 21 പ്രവര്‍ത്തകര്‍ മരിച്ചെന്ന് സ്റ്റാലിന്‍

ആള്‍വാര്‍പേട്ട് കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷന്‍ കെ കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. ആശുപത്രിയ്ക്ക് മുന്നിലെ പ്രവര്‍ത്തകരുടെ തിരക്കിനും കുറവ് വന്നിട്ടുണ്ട്. പോലീസിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനേയും ക്വിക്ക് റെസ്‌പോണ്‍സിബിള്‍ ടീമിനേയും പിന്‍വലിച്ചു. നഗരത്തില്‍ സുരക്ഷാ ഇളവ് നല്‍കി. ആശുപത്രിയ്ക്ക് മുന്നിലെ റോഡ് ഗതാഗതവും തുറന്നുകൊടുത്തു. പതിവ് മെഡിക്കല്‍ ബുള്ളറ്റിന്‍ ബുധനാഴ്ചയുണ്ടായില്ല.

അതേസമയം കലൈഞ്ജരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നുള്ള ആശങ്കയും പിരിമുറുക്കവും താങ്ങാന്‍ കഴിയാതെ തമിഴ്‌നാട്ടിലാകെ 21 പേര്‍ ജീവന്‍ വെടിഞ്ഞതായി ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. ആരും അവിവേകം കാണിക്കരുതെന്നും കരുണാനിധി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെതത്തുമെന്നും കത്തില്‍ പറയുന്നു.

നടന്‍ വിജയ് ബുധനാഴ്ച രാവിലേയും അജിത് രാത്രിയിലും ആശുപത്രിയിലെത്തിയിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളും കരുണാനിധിയെ കാണാന്‍ എത്തിയിരുന്നു .

Read more topics: dmk, 21 died, karunanidhi
English summary
shocked by Karunas illness 21 cadres die says dmk
topbanner

More News from this section

Subscribe by Email