Sunday April 22nd, 2018 - 12:06:pm
topbanner

നോട്ട് നിരോധനത്തിന്റെ 50 ദിവസത്തില്‍ ഷിര്‍ദി സായിബാബ ക്ഷേത്രത്തില്‍ ലഭിച്ചത് 31.75 കോടിരൂപ

NewsDesk
നോട്ട് നിരോധനത്തിന്റെ 50 ദിവസത്തില്‍ ഷിര്‍ദി സായിബാബ ക്ഷേത്രത്തില്‍ ലഭിച്ചത് 31.75 കോടിരൂപ

പൂനെ: കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ച ശേഷമുള്ള അമ്പത് ദിവസത്തിനുള്ളില്‍ ഷിര്‍ദി ശ്രീ സായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റിന് സംഭാവനയായി ലഭിച്ചത് 31.73 കോടി രൂപ.

ഇതില്‍ 4.53 കോടി രൂപ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെ നോട്ടുകള്‍ അടങ്ങിയതാണ്. 3.80 കോടി രൂപ പുതിയ 2000, 500 നോട്ടുകളുടെതുമാണെന്ന് ട്രസ്റ്റ് അംഗമായ സച്ചിന്‍ താംബേ പറഞ്ഞു.

3.96 കോടി ബാങ്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഓണ്‍ലൈനില്‍ 1.46 കോടി രൂപ, മണിഓര്‍ഡറുകളായി 35 ലക്ഷംരൂപ, ഭണ്ഡാരങ്ങളില്‍ നിന്ന് 18.96 കോടി രൂപ, കൗണ്ടറുകളില്‍ നിന്ന് 4.25 കോടി രൂപ (ഇതില്‍ 2.62 കോടി, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി) എന്നിങ്ങനെയാണ് മറ്റ് സംഭാവനകള്‍.

വി.ഐ.പി ഭക്തരില്‍ നിന്നും ദര്‍ശനത്തിനും ആരതിക്കുമായി പാസുകള്‍ ലഭ്യമാക്കിയതിലൂടെ 3.18 കോടി രൂപയും ട്രസ്റ്റിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭണ്ഡാരങ്ങളില്‍ നിന്നും 162 കോടിയാണ് സായിബാബ ക്ഷേത്രത്തില്‍ ലഭിച്ചത്.

 

English summary
Demonetisation: Shirdi's Saibaba temple gets Rs 31.73 crore in donations post note ban

More News from this section

Subscribe by Email