Sunday July 22nd, 2018 - 11:55:am
topbanner
Breaking News

കേംബ്രിജ് അനലിറ്റിക കോണ്‍ഗ്രസിനായി ഒരുക്കിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് വിമത നേതാവ്

suji
കേംബ്രിജ് അനലിറ്റിക കോണ്‍ഗ്രസിനായി ഒരുക്കിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് വിമത നേതാവ്

ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി വ്യക്തമായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധങ്ങള്‍ നിഷേധിക്കുന്നതിനിടെയാണ് വിമത കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിക്ക് തലവേദനയാകുന്നത്. വിവാദമായ ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനം കോണ്‍ഗ്രസിനായി നടത്തിയ പിച്ചിംഗിന്റെ വിവരങ്ങളാണ് വിമത നേതാവ് ഷെഹ്‌സാദ് പൂനവാല പുറത്തുവിട്ടത്.

'ഡാറ്റ ഡ്രിവന്‍ ക്യാംപെയിന്‍: ദി പാത്ത് ടു 2019 ലോക്‌സഭാ' എന്നു പേരിട്ട 49 പേജ് രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2017 ആഗസ്റ്റില്‍ തയ്യാറാക്കിയ ഈ രേഖകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്നോ, സ്ഥാപനത്തിന്റെ ഇന്ത്യന്‍ സഹസ്ഥാപനങ്ങളില്‍ നിന്നോ യാതൊരു സഹായവും തേടിയിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് ഇതുവരെ അവകാശപ്പെട്ടിരുന്നത്.

കര്‍ണ്ണാടക, മധ്യപ്രദേശ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കേംബ്രിഡ്ജ് അനലിറ്റിക മുന്‍ സിഇഒ അലക്‌സാണ്ടര്‍ നിക്‌സ് തയ്യാറാക്കിയതെന്ന് കരുതുന്ന റിപ്പോര്‍ട്ടിലുള്ളത്. 389,460 ഡോളറാണ് ഇത് തയ്യാറാക്കാനുള്ള ചെലവായി വ്യക്തമാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ തുക 200500 കോടിക്ക് ഇടയിലാണെന്ന് പൂനാവാല ആരോപിക്കുന്നു.

എന്നാല്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി യാതൊരു കരാറുമില്ലെന്ന അവകാശവാദത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് മുന്‍പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന് ശേഷമാണ് അതുവരെ കാണാത്ത ഉണര്‍വ്വ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സ്വന്തമാക്കിയത്, പൂനാവാല ചൂണ്ടിക്കാണിക്കുന്നു.

 

English summary
shehzad poonawalla releases cambridge analyticas pitch to congress party
topbanner

More News from this section

Subscribe by Email