Monday September 24th, 2018 - 11:38:pm
topbanner

മോദി ഇപ്പോള്‍ ആഫ്രിക്കയില്‍ പോയില്ലെങ്കില്‍ ആകാശം ഇടിഞ്ഞ് വീഴുമോ; ചോദ്യം ശത്രുഘന്‍ സിന്‍ഹ വക

suji
മോദി ഇപ്പോള്‍ ആഫ്രിക്കയില്‍ പോയില്ലെങ്കില്‍ ആകാശം ഇടിഞ്ഞ് വീഴുമോ; ചോദ്യം ശത്രുഘന്‍ സിന്‍ഹ വക

ദില്ലി: സ്വന്തം പാര്‍ട്ടിയെ ചോദ്യം ചെയ്യുന്നത് വഴി എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന എംപിയാണ് ശത്രുഘന്‍ സിന്‍ഹ. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തെ ചോദ്യം ചെയ്താണ് സിന്‍ഹ ട്വിറ്ററില്‍ എത്തിയിരിക്കുന്നത്.

ആള്‍ക്കൂട്ട കൊലപാതകങ്ങളും, റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെയുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെയാണ് ശത്രുഘന്‍ സിന്‍ഹ ചോദ്യം ചെയ്യുന്നത്. 'പ്രിയപ്പെട്ട സര്‍, പതിവ് പോലെ പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ അങ്ങ് മൂന്ന് ദിവസത്തെ ആഫ്രിക്കന്‍ യാത്രയിലാണ്. സമ്മേളനം കഴിഞ്ഞ് പോയിരുന്നെങ്കില്‍ ആകാശമൊന്നും ഇടിഞ്ഞ് വീഴില്ലായിരുന്നു. ഭൂമിയില്‍ ബാക്കിയുള്ള രാജ്യങ്ങളും കാണാമായിരുന്നു', സിന്‍ഹ ട്വീറ്റ് ചെയ്തു.

റുവാണ്ടയ്ക്ക് 200 പശുക്കളെ സമ്മാനിച്ചത് മികച്ച തീരുമാനമാണ്. ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തെ ഇത് ശക്തിയാക്കും. പക്ഷെ സ്വന്തം രാജ്യത്ത് ഗോരക്ഷകര്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പ്രതിപക്ഷം വലിയ വാര്‍ത്തയാക്കുന്നു. നമ്മുടെ ആളുകള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആരോപണം. എന്നിട്ടും ഇതേക്കുറിച്ച് അങ്ങ് ഒരു വാക്കും മിണ്ടിയില്ല, സിന്‍ഹ ആരോപിച്ചു.

 

Read more topics: Shatrughan,modi,mob lynchings
English summary
Shatrughan questions Modi’s Africa tour timing, attacks him over mob lynchings and Rafale deal
topbanner

More News from this section

Subscribe by Email