Friday April 26th, 2019 - 1:33:am
topbanner
topbanner

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ച് കയറും, മോദി പ്രധാനമന്ത്രിയാകും; ശരത് പവാറും, മായാവതിയും മത്സരിക്കാതെ മുങ്ങിയത് നല്ല ലക്ഷണമെന്ന് ശിവസേന

suji
 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ച് കയറും, മോദി പ്രധാനമന്ത്രിയാകും; ശരത് പവാറും, മായാവതിയും മത്സരിക്കാതെ മുങ്ങിയത് നല്ല ലക്ഷണമെന്ന് ശിവസേന

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ചേരിതിരിഞ്ഞ് നിന്നാല്‍ കാര്യം നടക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് കോണ്‍ഗ്രസ് മുതലുള്ള സകലമാന പാര്‍ട്ടികളും ഒരു കുടക്കീഴില്‍ അണിനിരന്നത്. എന്നാല്‍ പ്രതിപക്ഷ നിരയിലെ രണ്ട് സുപ്രധാന നേതാക്കള്‍ ഈ വമ്പിച്ച പോരാട്ടത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. എന്‍സിപി മേധാവി ശരത് പവാറും, ബിഎസ്പി പ്രസിഡന്റ് മായാവതിയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിനില്ലെന്ന് പ്രഖ്യാപിച്ച് ഒഴിഞ്ഞത്.

ഇവരുടെ പിന്‍മാറ്റം എന്‍ഡിഎയ്ക്ക് നല്ല സൂചനയാണ് നല്‍കുന്നതെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. എന്‍ഡിഎ വിജയം ഉറപ്പെന്ന് വ്യക്തമാക്കുന്നതിന്റെ ലക്ഷണങ്ങളാണ് പവാറിന്റെയും, മായാവതിയുടെയും പിന്‍മാറ്റം. ഉത്തര്‍പ്രദേശില്‍ എസ്പിബിഎസ്പി സഖ്യത്തെ അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര കാരണമാകുമെന്നും ശിവസേന അഭിപ്രായപ്പെട്ടു.

ശിവസേന മുഖപത്രമായ സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തിലാണ് പവാറും, മായാവതിയും മത്സരിക്കാത്തത് നരേന്ദ്ര മോദിക്ക് മുന്നിലുള്ള വഴി വ്യക്തമാക്കുന്നതാണെന്ന് കുറിച്ചത്. മോദി വിജയിച്ച് വീണ്ടും പ്രധാനമന്ത്രിയാകും. രണ്ട് പ്രധാനമന്ത്രി പദമോഹികളാണ് പിന്‍മാറിയത്. തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചരണങ്ങളില്‍ പങ്കെടുക്കുന്നതിനാലാണ് മത്സരിക്കാത്തതെന്നാണ് മായാവതി അവകാശപ്പെടുന്നത്. എന്നാല്‍ യുപിയില്‍ മാത്രം സാന്നിധ്യമുള്ള പാര്‍ട്ടി നേതാവ് പോരാടാന്‍ പോലും തയ്യാറാകാതെയാണ് ഒഴിഞ്ഞത്.

പ്രതിപക്ഷത്തെ ഒരുമിപ്പിക്കാന്‍ ഇറങ്ങിയ പവാറിന് സ്വന്തം പാര്‍ട്ടിയെയും, കുടുംബത്തെയും ഒരുമിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് പിന്‍മാറിയത്. മോദി പ്രധാനമന്ത്രിയാകുമെന്നും, എന്‍ഡിഎ വിജയിക്കുമെന്നും ഇക്കാര്യങ്ങള്‍ ഉറപ്പിക്കുന്ന, സേന പറയുന്നു.

 

 

Read more topics: sharad pawar ,mayawati, nda
English summary
sharad pawar mayawati not contesting indication of nda win
topbanner

More News from this section

Subscribe by Email