Tuesday October 23rd, 2018 - 2:38:am
topbanner
Breaking News

ഷമിയുടെ ഭാര്യ കലിപ്പില്‍; പത്രപ്രവര്‍ത്തകരെ അക്രമിച്ചു, ക്യാമറ തകര്‍ത്തു

suji
 ഷമിയുടെ ഭാര്യ കലിപ്പില്‍; പത്രപ്രവര്‍ത്തകരെ അക്രമിച്ചു, ക്യാമറ തകര്‍ത്തു

ഭര്‍ത്താവിന്റെ മഹത്വം ഫേസ്ബുക്കില്‍ വിളമ്പിയ ശേഷം വ്യക്തിപരമായ കാര്യങ്ങള്‍ പൊതുസ്ഥലത്ത് പറയാന്‍ കഴിയില്ലെന്ന നിലപാടുമായി ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍. കൊല്‍ക്കത്തയില്‍ പത്രലേഖകരുടെ ചോദ്യങ്ങള്‍ കേട്ട് രോഷാകുലയായ ഹസീന്‍ ഇവരെ അക്രമിക്കുകയായിരുന്നു. ഒരു വീഡിയോ ക്യാമറ തകര്‍ക്കുകയും ചെയ്തു. ഇതിന് ശേഷം കാറില്‍ കയറി ഇവര്‍ സ്ഥലം വിടുകയും ചെയ്തു.

ഭര്‍ത്താവ് ഷമിക്കെതിരെ പരാതി നല്‍കിയത് മുതല്‍ ചാനലുകള്‍ ഹസീന്‍ ജഹാന്‍ എത്തുന്നിടങ്ങളിലെല്ലാം ചോദ്യങ്ങളുമായി എത്തുന്നുണ്ട്. ഇതില്‍ രോഷാകുലയായാണ് ഇവര്‍ അക്രമം അഴിച്ചുവിട്ടതെന്നാണ് കരുതുന്നത്. ഷമിയെക്കുറിച്ച് ഫേസ്ബുക്കില്‍ കഥ മുഴുവന്‍ എഴുതി ജനശ്രദ്ധ ആകര്‍ഷിച്ച ശേഷം ഇക്കാര്യം വ്യക്തിപരമായി സൂക്ഷിക്കാനാണ് ആഗ്രഹമെന്ന് പറയുന്നതിനെ പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയാണ്.

ഇപ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തിപരമാണെന്നും നാട്ടുകാരുടെ മുന്നില്‍ വിളമ്പാന്‍ താല്‍പര്യമില്ലെന്നുമുള്ള മട്ടിലാണ് ഹസീന്‍. ഇവര്‍ വെളിപ്പെടുത്തിയ കാര്യങ്ങളിലെല്ലാം ഷമിയെ കുറ്റക്കാരനാക്കുന്ന തരത്തിലാണ്. എന്നാല്‍ പല കാര്യത്തിലുമുള്ള സംശയങ്ങള്‍ പത്രക്കാര്‍ ചോദിക്കുന്നതാണ് ഹസീനെയും കുടുംബത്തെയും ചൊടിപ്പിക്കുന്നത്. ക്രിക്കറ്ററായ ഭര്‍ത്താവിനെതിരെ പീഡനവും, കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഹസീന്‍ നല്‍കിയിട്ടുള്ളത്.

 

Read more topics: shami, hasin jahan , media
English summary
shamis wife hasin jahan assaults media personnel in kolkata
topbanner

More News from this section

Subscribe by Email