Sunday July 22nd, 2018 - 7:32:pm
topbanner
Breaking News

ആദ്യ വിവാഹം മറച്ചുവെച്ചു, കുട്ടികളെ സഹോദരിയുടേതാക്കി; ഭാര്യക്കെതിരെ ആഞ്ഞടിച്ച് ഷമി

suji
ആദ്യ വിവാഹം മറച്ചുവെച്ചു, കുട്ടികളെ സഹോദരിയുടേതാക്കി; ഭാര്യക്കെതിരെ ആഞ്ഞടിച്ച് ഷമി

ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയും ഭാര്യ ഹസീന്‍ ജഹാനും തമ്മിലുള്ള കുടുംബ വഴക്കിന് പുതിയ ട്വിസ്റ്റ്. ആരോപണങ്ങള്‍ ഇതുവരെ ഷമിക്ക് നേരെ മാത്രമായിരുന്നെങ്കില്‍ ഇക്കുറി താരം തിരിച്ചടിക്കുകയാണ്. 2014ല്‍ ഹസീനെ വിവാഹം കഴിക്കുമ്പോള്‍ നേരത്തെ വിവാഹിതയായിരുന്നുവെന്ന വസ്തുത ഇവര്‍ മറച്ചുവെച്ചെന്നാണ് മുഹമ്മദ് ഷമിയുടെ ആരോപണം. ഇതുമാത്രമല്ല രണ്ട് മക്കളുണ്ടെന്ന കാര്യവും ഹസീന്‍ മറച്ചുവെച്ചത്രേ!

പശ്ചിമ ബംഗാളിലെ ജനറല്‍ സ്റ്റോര്‍ മാനേജര്‍ ഷെയ്ഖ് സെയ്ഫുദീനുമായാണ് ഹസീന്റെ ആദ്യ വിവാഹം. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. എന്നാല്‍ താനുമായി വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ ഹസീന്‍ ഇക്കാര്യങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്നതായി ഷമി ആരോപിക്കുന്നു. ഇവര്‍ വിവാഹിതയാണെന്നും മക്കളുണ്ടെന്ന കാര്യവും തനിക്ക് അജ്ഞാതമായിരുന്നു. കുട്ടികളെ സഹോദിയുടെ മക്കളെന്നാണ് പറഞ്ഞിരുന്നത്. 2010ല്‍ ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം മക്കള്‍ സെയ്ഫുദീനൊപ്പമാണ് കഴിയുന്നത്

ഒരു രണ്ടാം കെട്ടുകാരിയെയാണ് താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതെന്ന് പോലും താന്‍ വിവാഹത്തിന് ശേഷമാണ് മനസ്സിലാക്കുന്നത്. ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ഹസീന്‍ ഫേസ്ബുക്കില്‍ ഷമിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് കുടുംബപ്രശ്‌നം നാട്ടില്‍ പാട്ടായത്. ഇപ്പോള്‍ ഭാര്യ നല്‍കിയ പരാതിയുടെ പേരില്‍ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണവും നടത്തുന്നുണ്ട്.

 

Read more topics: shami, wife , kids secret, marriage
English summary
shami hits back in bitter fight says wife kept first marriage kids secret
topbanner

More News from this section

Subscribe by Email