Tuesday September 25th, 2018 - 11:05:pm
topbanner

ബിരുദത്തിന് സെക്‌സ്; അധ്യാപികയുടെ ഫോണില്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍; ദുരൂഹമായ ജീവിതം

NewsDesk
ബിരുദത്തിന് സെക്‌സ്; അധ്യാപികയുടെ ഫോണില്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍; ദുരൂഹമായ ജീവിതം

ചെന്നൈ: ബിരുദം നേടാന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ച അധ്യാപികയുടെ ഫോണില്‍ നിന്നും ഒട്ടേറെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു.

വിരുദുനഗര്‍ ജില്ലയിലെ അറുപ്പുകോട്ടൈ ദേവാംഗ ആര്‍ട്സ് കോളേജിലെ ഗണിത വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മലാ ദേവിയെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

നിര്‍മലാ ദേവിയെ ചോദ്യം ചെയ്ത് മാര്‍ച്ച് 15- ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. രണ്ടു മൊബൈല്‍ ഫോണുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സര്‍വകലാശാലയിലെ ചില ഉന്നതോദ്യോഗസ്ഥരോട് ഇവര്‍ സംസാരിച്ചതായി വ്യക്തമായിട്ടുണ്ട്.

അറുപ്പുക്കോട്ടയിലെ ചൊക്കലിംഗപുരം സ്വദേശിയായ നാല്‍പത്തിയാറുകാരി നിര്‍മലാദേവി പത്തു വര്‍ഷമായി ദേവാംഗ കോളേജിലെ അധ്യാപികയാണെന്ന് പോലീസ് പറഞ്ഞു.

അച്ഛന്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. ചൊക്കലിംഗപുരത്തെ സ്വകാര്യ സ്‌കൂളിലെ പഠനശേഷം ദേവാംഗ ആര്‍ട്സ് കോളേജില്‍ നിന്ന് ബിരുദവും മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

2008 ജനുവരി മൂന്നിന് ദേവാംഗ ആര്‍ട്സ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ ചേര്‍ന്നു. ഭര്‍ത്താവ് നഗരസഭാ ഓഫീസ് ജീവനക്കാരനാണ്. രണ്ടു വര്‍ഷം മുമ്പ് നിര്‍മാലദേവി കുടുംബവുമായി അകന്ന് തനിച്ചു താമസിക്കുകയായിരുന്നു. രണ്ടു പെണ്‍മക്കള്‍ അച്ഛനൊപ്പമാണ് താമസിച്ചിരുന്നത്. മൂത്ത മകള്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ബി.ഡി.എസിനു പഠിക്കുന്നു. ഇളയ മകള്‍ ഒമ്പതാം തരം വിദ്യാര്‍ഥിനിയാണ്.

English summary
Sex For Degrees In Tamil Nadu College; Professor Investigated
topbanner

More News from this section

Subscribe by Email