Monday September 24th, 2018 - 5:48:am
topbanner

ചില കാണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുമെന്ന് യെദ്യൂരപ്പ

Jikku Joseph
ചില കാണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: ചില കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരാനൊരുങ്ങി നില്‍ക്കുകയാണെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ. പാര്‍ട്ടിക്ക് 104 അംഗങ്ങളുടെ സമ്പൂര്‍ണമായ കരുത്തുണ്ടെന്നും ശക്തമായ പ്രതിപക്ഷമായി മാറണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാവണമെന്നും യെദ്യൂരപ്പ അണികളോട് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ഭരണത്തോട് തൃപ്തിയില്ലാത്തവരെ സ്വീകരിക്കേണ്ടത് നമ്മുടെ ചുമതലയാണ്. അത് പാര്‍ട്ടിയെ ഓരോ മണ്ഡലത്തിലും കരുത്തുള്ളതാക്കുമെന്ന് ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് യെദ്യൂരപ്പ പറഞ്ഞു.

ഈ സര്‍ക്കാര്‍ എത്ര കാലം പ്രവര്‍ത്തിക്കും എന്നത് വേറെ കാര്യമാണ്. പക്ഷേ അധികാരത്തിനും സീറ്റിനും വേണ്ടിയല്ലാതെ, നമ്മള്‍ 104 അംഗങ്ങള്‍ക്ക് ശക്തമായ ഒരു പ്രതിപക്ഷമാവാം. കര്‍ണാടകയില്‍ മന്ത്രി സഭയില്‍ ആദ്യ ഘട്ടത്തില്‍ ഇടം ലഭിക്കാത്ത എം.എല്‍.എമാരുടെ അതൃപ്തി തുടരുകയാണ്.

English summary
several karnataka congress, jds mlas willing to join bjp, claims yeddyurappa
topbanner

More News from this section

Subscribe by Email