Sunday November 18th, 2018 - 11:26:am
topbanner

ടീച്ചറേയും മകളേയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി ഏഴാം ക്ലാസുകാരന്‍ ; സ്‌കൂളിന് നോട്ടീസ് അയച്ച് ശിശുക്ഷേമ വകുപ്പ്

suji
ടീച്ചറേയും മകളേയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി ഏഴാം ക്ലാസുകാരന്‍ ; സ്‌കൂളിന് നോട്ടീസ് അയച്ച് ശിശുക്ഷേമ വകുപ്പ്

ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളെ മോശക്കാരാക്കുകയാണെന്ന് വ്യക്തം. മികച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വരെ മോശം പെരുമാറ്റം കൊണ്ട് ഞെട്ടിക്കുകയാണ്. ഏഴാം ക്ലാസുകാരനാണ് അധ്യാപികയേയും മകളേയും റേപ്പ് ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.
ഈ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ് അദ്ധ്യാപികയുടെ മകള്‍. ഇതേ സ്‌കൂളിലെ തന്നെ മറ്റൊരു സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥി അദ്ധ്യാപികയോട് ചോദിച്ചത് കാന്‍ഡില്‍ലൈറ്റ് ഡേറ്റിംഗും സെക്‌സും. കുട്ടികളുടെ സംസ്‌കാര നിലവാരം തന്നെ മോശമാകുകയാണ്.

ബലാത്സംഗ ഭീഷണിക്ക് ഇരയായ അദ്ധ്യാപിക സ്‌കൂളില്‍ തിരിച്ചെത്തിയെങ്കിലും ഇവരുടെ മകള്‍ക്ക് ഇപ്പോഴും സ്‌കൂളിലെത്താന്‍ മടിക്കുകയാണ്. സംഭവത്തില്‍ സ്‌കൂളിന്റെയോ അദ്ധ്യാപകരുടെയോ ഭീഷണി മുഴക്കുകയും ഇരയാകുകയും ചെയ്യപ്പെട്ടിട്ടുള്ള പ്രായപൂര്‍ത്തിയാകാത്തവരുടേയും പേരുകള്‍ പുറത്തു വിട്ടിട്ടില്ല.

സംഭവത്തില്‍ അന്വേഷണം നടത്തി മതിയായ നടപടിയെടുക്കുകയും വിദ്യാര്‍ത്ഥികളെ നിര്‍ബ്ബന്ധിതമായി കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും ഇത്തരം നടപടികള്‍ പൊറുക്കാന്‍ കഴിയാത്താണെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ശിശുക്ഷേമ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. സ്‌കൂളിനും കുട്ടികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും സംഭവം വിശദീകരിച്ച് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് വേണമെന്നും ഇവര്‍ പറഞ്ഞു.

 

Read more topics: student, blackmail, teacher
English summary
seventh grade student raise rape blackmail agauinst teacher
topbanner

More News from this section

Subscribe by Email