Saturday September 21st, 2019 - 11:44:pm
topbanner
Breaking News
jeevanam

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

NewsDesk
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമ പ്രവര്‍ത്തന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ നടക്കും. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാരിനെതിരായ റിപ്പോര്‍ട്ടുകളിലൂടെയാണു നയ്യാര്‍ പ്രശസ്തനായത്.

രാജ്യസഭാംഗമായിരുന്നു. നയതന്ത്ര വിദഗ്ധന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനായ കുല്‍ദീപ് നയ്യാര്‍ 1923 ആഗസ്റ്റ് 14 ന് പാക് പഞ്ചാബിലാണ് ജനിച്ചത്. ഒരു ഉര്‍ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

പിന്നീട് ഇംഗ്ലീഷ് പത്രമായ ദ സ്റ്റേറ്റ്സ്മാനിലെത്തി. അടിയന്തരാവസ്ഥാ കാലത്ത് ജയിലിലടയ്ക്കപ്പെട്ടു. 1990 ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ടു. 1997 ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 14 ഭാഷകളിലായി 80 ദിനപത്രങ്ങളില്‍ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. 15 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനത്തില്‍ ഏറെ വേദനിച്ച നയ്യാര്‍, ഇരുരാജ്യങ്ങള്‍ക്കിടയിലും സൗഹൃദം വളര്‍ത്താന്‍ തന്നാലാവുംവിധം ശ്രമിച്ചു. 1996-ല്‍ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യന്‍ പ്രതിനിധിയായി. 'വരികള്‍ക്കിടയില്‍' (Between The Lines) എന്ന അദ്ദേഹത്തിന്റെ പ്രതിവാര കോളം ലോകത്തിന്റെ വിവിധ ഭാഷകളിലെ എണ്‍പതോളം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Viral News

Read more topics: Journalist, Kuldeep Nayyar
English summary
Senior Journalist Kuldeep Nayyar dies at the age of 95
topbanner

More News from this section

Subscribe by Email