Monday September 24th, 2018 - 11:29:pm
topbanner

നഗ്നഫോട്ടോകള്‍ വൈറൽ ആയി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

dilmadeepa
നഗ്നഫോട്ടോകള്‍ വൈറൽ ആയി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

സേലം : ഫെയ്‌സ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സേലം സ്വദേശി വിനുപ്രിയ (21) യാണ് ആത്മഹത്യ ചെയ്തത്. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിനുപ്രിയയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. യുവതിയുടെ ഫോട്ടോകള്‍ വ്യാജമായി തയ്യാറാക്കി മറ്റൊരാള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തന്റെ മാതാപിതാക്കള്‍ പോലും തന്നെ വിശ്വസിക്കുന്നില്ലെന്നും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് താന്‍ അത്തരത്തിലുള്ള ഫോട്ടോകളൊന്നും അയച്ചുകൊടുത്തിട്ടില്ലെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അച്ഛനും അമ്മയും പോലും വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിന് ജീവിച്ചിരിക്കുന്നുവെന്ന് യുവതി കുറിപ്പില്‍ ചോദിക്കുന്നുണ്ട്. കെമിസ്ട്രി ബിരുദധാരിയാണ് വിനുപ്രിയ.

അതേസമയം സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും ദിവസങ്ങളായിട്ടും നടപടിയെടുക്കാന്‍ തയായറായിട്ടില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. നഗ്നഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യണമെന്നും പ്രതിയെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 23-നാണ് മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. നഗ്നഫോട്ടോകള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മണിയുടെ മരണം; സാബുവും ഇടുക്കി ജാഫറും ഉള്‍പ്പെടെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും

പതിനാറുകാരി സെക്‌സിന് നിര്‍ബന്ധിച്ചു; 10 വയസുകാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

English summary
21 year girl committed suicide because of morphed pictuers
topbanner

More News from this section

Subscribe by Email