Monday September 24th, 2018 - 7:42:am
topbanner

റിപ്പബ്ലിക് ദിനത്തില്‍ ആക്രമണമുണ്ടാവുമെന്ന് കത്ത്; മുംബൈ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

Jikku Joseph
റിപ്പബ്ലിക് ദിനത്തില്‍ ആക്രമണമുണ്ടാവുമെന്ന് കത്ത്; മുംബൈ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

മുംബൈ: റിപ്പബ്ലിക് ദിനത്തില്‍ ഐ.എസ് ആക്രമണമുണ്ടാവുമെന്ന് എഴുതിയ കത്ത് മുംബൈ വിമാനത്താവളത്തില്‍ നിന്നും കണ്ടെടുത്തു. മുംബൈ ഛത്രപതി വിമാനത്താവളത്തിലെ കാര്‍ഗോ പരിസരത്തുള്ള ശുചിമുറിയില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. ഭീഷണി കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

2018 ജനുവരി 26ന് ഐ.എസിന്റെ നേതൃത്വത്തില്‍ അക്രമണം നടത്തുമെന്നാണ് കത്തിന്റെ ഉള്ളടക്കത്തില്‍ പറയുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി വരുകയാണ്.

എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആരെങ്കിലും ചെയ്തതായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. 2015-ലെ റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായും സമാനരീതിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

English summary
security tightened after mumbai's air cargo complex gets bomb threat
topbanner

More News from this section

Subscribe by Email