Friday September 21st, 2018 - 11:30:pm
topbanner

മാവോയിസ്റ്റ് ആക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

NewsDesk
മാവോയിസ്റ്റ് ആക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

പട്‌ന: ബിഹാറിലെ ചകര്‍ബന്തയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 8 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ബോംബ് സ്‌ഫോടനം നടത്തിയശേഷം മാവോയിസ്റ്റ് സംഘം സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.

പട്രോളിങ്ങ് നടത്തുകയായിരുന്ന ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജവാന്മാരും തിരിച്ചുവെടിവെച്ചതിനെ തുടര്‍ന്ന് 4 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിവെയ്പ്പില്‍ ആറ് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

ഗയയിലെ മാവോയിസ്റ്റ് മേഖലകളില്‍ പരിശോധന നടത്തി സിആര്‍പിഎഫ് സംഘം തിരിച്ചുവരുമ്പോള്‍ ആയിരുന്നു സ്‌ഫോടനം. ആക്രമണ സ്ഥലത്തുനിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

പരുക്കേറ്റ ജവാന്മാരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഹെലികോപ്റ്റര്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൊച്ചിയില്‍ ഗതാഗത തടസമുണ്ടാക്കി കൈയ്യേറ്റശ്രമം; സീരിയല്‍ നടിമാര്‍ക്ക് ജാമ്യം

Read more topics: security, personnel, Maoists, Bihar
English summary
8 security personnel, 4 Maoists killed in Bihar encounter
topbanner

More News from this section

Subscribe by Email