Thursday September 20th, 2018 - 8:18:am
topbanner
Breaking News

ആയുധങ്ങളുമായി അജ്ഞാതര്‍; പത്താന്‍കോട്ടില്‍ അതീവ ജാഗ്രത നിര്‍ദേശം

Jikku Joseph
ആയുധങ്ങളുമായി അജ്ഞാതര്‍; പത്താന്‍കോട്ടില്‍ അതീവ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ടുപേരെ കണ്ടെന്ന പ്രദേശവാസിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പഠാന്‍കോട്ടില്‍ അതീവ ജാഗ്രത നിര്‍ദേശം. ഇന്ത്യന്‍ വ്യോമസേന സ്റ്റേഷന് സമീപമാണ് രണ്ടു പേര്‍ എത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.

സൈനിക വേഷത്തിലെത്തിയ രണ്ടു പേരെയാണ് ബുധനാഴ്ച രാത്രി ആയുധങ്ങഴുമായി സൈനിക താവളത്തിന് പരിസരത്ത് കണ്ടതെന്ന് നാട്ടുാര്‍ പറയുന്നു. തട്ടിയെടുത്ത ഒരു മാരുതി സുസുകി ഓള്‍ട്ടോ കാറിലാണ് ഇവര്‍ എത്തിയതെന്നും കാര്‍ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞുവെന്നും നാട്ടുകാര്‍ പറയുന്നു. കാര്‍ നഷ്ടപ്പെട്ടതായി ഉടമയും പരാതി നല്‍കിയിട്ടുണ്ട്.

സൈനികരെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടു പേര്‍ തന്നോട് ലിഫ്റ്റ് ചോദിച്ചു. ഞാന്‍ വരെ വാഹനത്തിനുള്ളില്‍ കയറാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മനസ്സിലായി അവര്‍ സൈനികരല്ലെന്ന്. തുടര്‍ന്ന് ഞങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ആക്രമിക്കുകയും കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് പരാതിക്കാരനായ മസ്‌കിന്‍ ലാല്‍ പറഞ്ഞു. അന്നു തന്നെ പോലീസില്‍ വിവരം വിവരം അറിയിച്ചതായും മസ്‌കിന്‍ ലാല്‍
കൂട്ടിച്ചേര്‍ത്തു.

ഇതോടെ വ്യോമതാവളത്തിന് സമീപം സുരക്ഷ ശക്തമാക്കിയ പോലീസ് ബാരിക്കേഡുകള്‍ വച്ച് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. വ്യോമതാവളത്തിന്റെ പരിസരത്ത് പരിശോധനയും ശക്തമാക്കി. 2016 ജനുവരി രണ്ടിന് ഇതേ വ്യോമതാവളം ആക്രമിക്കപ്പെട്ടിരുന്നു. സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിലെ ഏഴ് ജീവനക്കാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യൂവും വരിക്കുകയും ചെയ്തിരുന്നു.

English summary
security heightened in pathankot after two armed men hijack car
topbanner

More News from this section

Subscribe by Email