Thursday August 6th, 2020 - 7:40:pm

പ്രിയങ്ക ഗാന്ധിയുടെ വീട്ടില്‍ സുരക്ഷാ വീഴ്ച ; അഞ്ച് പേര്‍ കാറില്‍ വന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു

suji
പ്രിയങ്ക ഗാന്ധിയുടെ വീട്ടില്‍ സുരക്ഷാ വീഴ്ച ; അഞ്ച് പേര്‍ കാറില്‍ വന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു

സെന്‍ട്രല്‍ ഡല്‍ഹിയിലെ ഉയര്‍ന്ന സുരക്ഷയുള്ള ലോധി എസ്റ്റേറ്റിലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ഒരു സംഘം കാര്‍ ഓടിച്ചു കയറ്റി. സംഭവം സുരക്ഷാലംഘനത്തെ കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംരക്ഷിക്കുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ ലഭിച്ചിരുന്ന പ്രിയങ്ക ഗാന്ധിയുടെ സുരക്ഷ അടുത്തിടെ അര്‍ദ്ധസൈനിക കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ ഒരു വലിയ സംഘം ഉള്‍പ്പെടുന്ന ഇസഡ് പ്ലസിലേക്ക് തരംതാഴ്ത്തിയിരുന്നു.നവംബര്‍ 25 നാണ് സുരക്ഷാലംഘനം നടന്നതെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.

പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെ പൂന്തോട്ടത്തിന് അടുത്തുള്ള പൂമുഖത്തേക്ക് പെണ്‍കുട്ടിയടക്കം അഞ്ച് പേര്‍ അടങ്ങുന്ന ഒരു കുടുംബം കാറില്‍ വന്ന് ഇറങ്ങിയതായി വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ നേരെ വീടിന്റെ പൂന്തോട്ടത്തിലേക്ക് നടന്നു വന്ന് കോണ്‍ഗ്രസ് നേതാവിനൊപ്പം ഫോട്ടോയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം ഒരു ഫോട്ടോ ക്ലിക്കുചെയ്യാനാണ് തങ്ങള്‍ ഉത്തര്‍പ്രദേശിലെ ഒരു പട്ടണത്തില്‍ നിന്ന് എത്തിയതെന്ന് അവര്‍ പറഞ്ഞു.

കൂടിക്കാഴ്ച നടത്തുന്നതിന് സന്ദര്‍ശകര്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരുന്നില്ല എന്നതിനാല്‍ പ്രിയങ്ക ഗാന്ധിയെയും സംഭവം അതിശയിപ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

 

Read more topics: security, breach, priyanka
English summary
security breach priyanka report
topbanner

More News from this section

Subscribe by Email