Wednesday July 24th, 2019 - 6:03:am
topbanner
topbanner

രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 97 ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണം ഇന്നവസാനിക്കും

suji
രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 97 ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണം ഇന്നവസാനിക്കും

രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 97 ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 97 സീറ്റുകളില്‍ 54 സീറ്റുകള്‍ തെക്കേ ഇന്ത്യയിലാണ്.

തമിഴ്‌നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കര്‍ണ്ണാടകത്തിലെ പതിനാലും സീറ്റുകള്‍. ഉത്തര്‍പ്രദേശില്‍ എട്ടു സീറ്റുകളും മഹാരാഷ്ട്രയില്‍ 10 സീറ്റുകളും രണ്ടാം ഘട്ടത്തില്‍ വിധിയെഴുതും. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളില്‍ മൂന്നിടത്തും പ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്ഗഡിലും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.

തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചെന്നൈയില്‍ ആണ് കമല്‍ഹാസന്‍ , സ്റ്റാലിന്‍, എടപ്പാടി പളനിസ്വാമി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കള്‍ ഇന്ന് പ്രചാരണത്തിന്റെ ഭാഗമാകും.

 

English summary
second phase public campaign end today
topbanner

More News from this section

Subscribe by Email