Thursday September 20th, 2018 - 12:33:pm
topbanner
Breaking News

ട്രെയ്ന്‍ യാത്രയ്ക്കിടെ 23 കാരിയുടെ രണ്ടാം സുഖ പ്രസവം

suji
ട്രെയ്ന്‍ യാത്രയ്ക്കിടെ 23 കാരിയുടെ രണ്ടാം സുഖ പ്രസവം

ട്രെയ്ന്‍ യാത്രയ്ക്കിടെയാണ് ഈ 23 കാരി രണ്ടു പ്രസവിച്ചത്. യെല്ലവയുടെ മൂന്നാമത്തെ പ്രസവമാണിത്. ഒരു വര്‍ഷം മുമ്പ് ട്രെയ്ന്‍ യാത്രയ്ക്കിടെ ഇവര്‍ രണ്ടാമത്തെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റായ്ബാഗില്‍ നിന്ന് കൊഹ്ലാപ്പൂരിലുള്ള വീട്ടിലേക്ക് മടങ്ങും വഴിയാണ് ട്രെയ്‌നില്‍ വച്ച് പ്രസവ വേദന അനുഭവപ്പെട്ടത്.

കൊഹ്ലാപൂരിലെ വാടകവീട്ടിലാണ് ഭര്‍ത്താവിനും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പം ഇവര്‍ താമസിച്ചിരുന്നത്. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായ ഭര്‍ത്താവിനെ സഹായിക്കാനായി യെല്ലവ വീട്ടുപണിയ്ക്ക് പോകുമായിരുന്നു. മൂന്നു മണിക്കൂര്‍ യാത്ര ചെയ്താണ് ജോലിക്ക് പോകുന്നത്. ജോലി കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങുമ്പോഴാണ് ഹരിപ്രിയ എക്‌സ്പ്രസില്‍ വച്ച് പ്രസവ വേദനയുണ്ടായത്. പ്രസവ ദിവസം അടുത്തതിനാല്‍ ഭര്‍തൃസഹോദരിയും ഒപ്പമുണ്ടായിരുന്നു. ചഞ്ചാലയില്‍ വച്ചു വേദനയുണ്ടായി. കംപാര്‍ട്ട്‌മെന്റില്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും യെല്ലവയുടെ അസ്വസ്ഥത കണ്ട് യാത്രക്കാരില്‍ ചിലര്‍ സീറ്റ് ഒഴിഞ്ഞു നല്‍കി. പ്രസവം ഉടനുണ്ടാകുമെന്നറിഞ്ഞതിനാല്‍ ജീവനക്കാര്‍ റായ്ബാഗ് സ്ര്‌റേഷനിലെ 108 ആംബുലന്‍സ് വിളിക്കുകയും കംപാര്‍ട്ട്‌മെന്റിലെ ആളുകളെ ഒഴിപ്പിച്ച് ബെഡ്ഷീറ്റ് കൊണ്ട് മറച്ച് പ്രസവ മുറിയൊരുക്കുകയും ചെയ്തു.
സ്ത്രീകള്‍ സഹായത്തിനെത്തി. താമസിയാതെ യെല്ലവ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സ്റ്റേഷനിലെത്തിയതോടെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ട്രെയ്ന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു.

ട്രെയ്‌നില്‍ ജനിച്ച രണ്ട് ആണ്‍കുട്ടികളെ കൂടാതെ ഒരു പെണ്‍കുട്ടിയുമുണ്ട് ഈ ദമ്പതികള്‍ക്ക് .

 

Read more topics: second delivery, train
English summary
second delivery in train
topbanner

More News from this section

Subscribe by Email