Thursday November 15th, 2018 - 3:56:am
topbanner

പത്തു മിനിറ്റ് വൈകി ; വെയിലത്ത് നിര്‍ത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

suji
പത്തു മിനിറ്റ് വൈകി ; വെയിലത്ത് നിര്‍ത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

സ്‌കൂളില്‍ വൈകി എത്തിയതിന് വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ നല്‍കിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. പെരമ്പൂര്‍ ഡോണ്‍ബോസ്‌കോ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി പെരമ്പൂര്‍ ജമാലിയില്‍ താമസിക്കുന്ന നരേന്ദ്രനാണ് (15) മരിച്ചത്.

രാവിലെ പത്തു മിനിറ്റ് വൈകിയതിന്റെ പേരിലായിരുന്നു കൊടും വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ ആര്‍ ജറാള്‍ഡ്, കായിക അധ്യാപകന്‍ ജയ സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു.

വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ ശേഷം ഇരിക്കുന്ന രീതിയില്‍ ചാടി മുന്നോട്ട് പോകാന്‍ കായിക അധ്യാപകന്‍ പറയുകയായിരുന്നു. തളര്‍ന്നുവീണ നരേന്ദ്രനെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനാകില്ല. വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി.

Read more topics: student, punishment, died
English summary
school student who punished late comming died
topbanner

More News from this section

Subscribe by Email