Monday September 24th, 2018 - 1:52:pm
topbanner

 സ്‌കൂള്‍ ടോയ്‌ലറ്റില്‍ രണ്ടാം ക്ലാസുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

rajani v
 സ്‌കൂള്‍ ടോയ്‌ലറ്റില്‍ രണ്ടാം ക്ലാസുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഹരിയാന: രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത നിലയില്‍ സ്‌കൂളിലെ ടോയ്‌ലറ്റില്‍ കണ്ടെത്തി. ഗുര്‍ഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം.ഏഴു വയസുകാരനായ പ്രഥ്യൂമനാണ് കൊല്ലപ്പട്ടത്.

കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സ്‌കൂളിലെത്തി അരമണിക്കൂറിനുളളിലായിരുന്നു കൊലപാതകം. ശുചിമുറിയിലെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയാണ് പ്രഥ്യുമന്റെ മൃതദേഹം ആദ്യം കാണുന്നത്. രാവിലെ എട്ടു മണിയോടെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയിരുന്നെന്ന് പിതാവ് വരുണ്‍ പറഞ്ഞു.

ഗുഡ്ഗാവിലെ സോഹ്ന റോഡിലാണ് റയാന്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പുറത്തുനിന്നുളള ആരെങ്കിലുമാണൊ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

സംഭവം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ മാതാപിതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

English summary
school student death toilet
topbanner

More News from this section

Subscribe by Email