Monday September 24th, 2018 - 11:04:pm
topbanner

സ്‌കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ശരിയെന്ന് സുപ്രീംകോടതി

Jikku Joseph
സ്‌കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ശരിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മലാപ്പറമ്പ്, കിരാലൂര്‍, പാലോട്ട് സ്‌കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ശരിയെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പൊതുതാല്‍പര്യം പരിഗണിച്ച് സര്‍ക്കാരിന് സ്‌കൂള്‍ ഏറ്റെടുക്കാം. കേരള വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകളാണ് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതില്‍ ആത്യന്തികമെന്നും സുപ്രീംകോടതി വിലയിരുത്തി. ഇത് ഭരണഘടനാപരവും, നിയമപരവുമാണെന്നും കോടതി പറഞ്ഞു.

സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഈ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ ഏറ്റെടുത്തത് അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് മുന്‍ മാനേജര്‍മാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Read more topics: school, issues, supreme court
English summary
school issues in supreme court
topbanner

More News from this section

Subscribe by Email