Tuesday November 13th, 2018 - 10:19:am
topbanner

നിയന്ത്രണരേഖയില്‍ വെടിവയ്പ് രൂക്ഷം; അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം

Jikku Joseph
നിയന്ത്രണരേഖയില്‍ വെടിവയ്പ് രൂക്ഷം; അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വെടിവയ്പ് രൂക്ഷമായ സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം. 25ല്‍ അധികം സ്‌കൂളുകള്‍ അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാലക്കോട്ട് സെക്ടറിലെ 13 സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച പാക്ക് ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെത്തുടര്‍ന്നു നൗഷേരാ സെക്ടറിലെ മൂന്നു സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരുമായി അറുപതോളം പേര്‍ സ്‌കൂളിനുള്ളില്‍ അകപ്പെട്ടിരുന്നു. ഇവരെ പോലീസും ജില്ലാ ഭരണകൂടവും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് രക്ഷിച്ചത്.

നൗഷേര സെക്ടറില്‍ ഇന്ത്യ-പാക് സൈനികര്‍ തമ്മില്‍ വെടിവയ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഭിംബര്‍ ഗലി, പൂഞ്ച് സെക്ടറുകളില്‍ പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു.

English summary
school in jammu and kashmir border got direction to close
topbanner

More News from this section

Subscribe by Email