Thursday September 20th, 2018 - 4:16:pm
topbanner
Breaking News

നടി ശ്രീദേവിയ്ക്ക് 240 കോടിയുടെ ഇന്‍ഷുറന്‍സ് ; മരണത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

suji
നടി ശ്രീദേവിയ്ക്ക് 240 കോടിയുടെ ഇന്‍ഷുറന്‍സ് ; മരണത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

നടി ശ്രീദേവിയുടെ മരണം ആരാധകര്‍ ഇപ്പോഴും വിശ്വസിച്ചിട്ടില്ല. ദുരൂഹത ആരോപിച്ച് ഒരുവിഭാഗം രംഗത്തുണ്ട്. സിനിമാ നിര്‍മ്മാതാവായ സുനില്‍ സിങ് സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശ്രീദേവിയുടെ പേരില്‍ 240 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ടെന്നും യുഎഇയില്‍ വച്ച് മരണപ്പെട്ടാല്‍ മാത്രമേ ഈ തുക കിട്ടൂവെന്നും ഇതൊരു കൊലപാതകമാകാമെന്നുമാണ് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചത്.

ഡല്‍ഹി ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ച് സുനില്‍ സിങ് മുമ്പ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതു പരിശോധിച്ച വിഷയമാണെന്നും ഇനി ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഫെബ്രുവരി 24നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവി മുങ്ങി മരിക്കുന്നത്. ബോധം നഷ്ടപ്പെട്ടാണ് ശ്രീദേവി ബാത്ത്ടബ്ബില്‍ മുങ്ങി മരിക്കുന്നതെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദുബൈയിലെത്തിയതായിരുന്നു താരം. സംഭവം നടന്നയുടന്‍ തന്നെ ഈ വിഷയത്തില്‍ ആരോപണങ്ങളുയര്‍ന്നെങ്കിലും പോലീസ് പ്രാഥമിക അന്വേഷണം നടത്തി സ്വാഭാവിക മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

 

Read more topics: court, sredevi, death, insurance
English summary
sc petition on sridevi death rejected about actors insurance
topbanner

More News from this section

Subscribe by Email