Saturday September 22nd, 2018 - 7:18:pm
topbanner

ആ മണ്ടത്തരത്തിന് ആദ്യം മാപ്പു പറയൂ ; മോദിയോട് പ്രകാശ് രാജ്

suji
ആ മണ്ടത്തരത്തിന് ആദ്യം മാപ്പു പറയൂ ; മോദിയോട് പ്രകാശ് രാജ്

നോട്ട് നിരോധനത്തിനെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രധാനമനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നടന്‍ പ്രകാശ് രാജ് .ഈ കാലത്തിലെ ഏറ്റവും വലിയ മണ്ടത്തരമായ നോട്ട് നിരോധനത്തിന് മാപ്പു പറയാന്‍ മോദി തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു.ട്വിറ്ററിലാണ് പ്രകാശ് രാജ് വിമര്‍ശനവുമായി എത്തിയത്.ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ് ടാഗോടേയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

നേരത്തെ തനിക്ക് കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മോദിയുടേയും യോഗിയുടേയും അഭിനയത്തിന് നല്‍കാന്‍ തോന്നുന്നുവെന്ന പ്രകാശ് രാജിന്റെ പരാമര്‍ശത്തിനെതിരെ കേസ് എടുത്തിരുന്നു.പിന്നീട് മതത്തിന്റെയും സംസ്‌കാരത്തിന്റേയും സദാചാരത്തിന്റേയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണെന്ന് പ്രകാശ് രാജ് ചോദിച്ചിരുന്നു.വരും ദിവസം വീണ്ടും ചര്‍ച്ചയാകും പ്രകാശ് രാജിന്റെ പുതിയ ഹാഷ് ടാഗ്.

Read more topics: prakash raj ,modi,note ban
English summary
say sorry for note ban,prakash raj to modi
topbanner

More News from this section

Subscribe by Email