Friday December 14th, 2018 - 1:51:pm
topbanner

വാരണാസിയില്‍ മോദിയ്‌ക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ സ്ഥാനാര്‍ത്ഥിയായേക്കും

suji
വാരണാസിയില്‍ മോദിയ്‌ക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ സ്ഥാനാര്‍ത്ഥിയായേക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിമത ബിജെപി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വാരണാസിയില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് സിന്‍ഹ മത്സരിക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മുന്‍ സിനിമാ താരം കൂടിയായ സിന്‍ഹ ബിജെപി വിടുമെന്നും സ്ഥാനാര്‍ത്ഥിയായാല്‍ മോദിയ്ക്ക് വാരണാസി എളുപ്പമാകില്ലെന്നുമാണ് സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ കണക്കുകൂട്ടുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി മോദി വിമര്‍ശകനാണ് ശത്രുഘ്‌നന്‍ സിന്‍ഹ. വാരണാസിയിലെ പ്രമുഖ സമുദായമായ കയാസ്ത വിഭാഗക്കാരില്‍ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കുള്ള സ്വാധീനം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. താമസിയാതെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് .

Read more topics: satruknan sinha ,modi
English summary
satruknan sinha may contest against modi
topbanner

More News from this section

Subscribe by Email