Monday July 22nd, 2019 - 3:27:pm
topbanner
topbanner

പനീര്‍സെല്‍വത്തിന് പിന്തുണയുമായി ഒരു എംഎല്‍എകൂടി രംഗത്തെത്തി

Jikku Joseph
പനീര്‍സെല്‍വത്തിന് പിന്തുണയുമായി ഒരു എംഎല്‍എകൂടി രംഗത്തെത്തി

ചെന്നൈ: ഒ. പനീര്‍സെല്‍വത്തിന് പിന്തുണയുമായി ഒരു എംഎല്‍എകൂടി രംഗത്തെത്തി. കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നവരിലുണ്ടായിരുന്ന മേട്ടൂര്‍ എംഎല്‍എ സെമ്മലെയാണ് പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ചത്. എന്നാല്‍ എംഎല്‍എ രക്ഷപ്പെട്ടെന്ന വാര്‍ത്ത അണ്ണാ ഡിഎംകെ വൃത്തങ്ങള്‍ നിഷേധിച്ചു.

രണ്ടു ദിവസം മുമ്പ് രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വത്തിന്റെ ക്യാമ്പിലെത്തിയിരുന്നു. വേലൂര്‍ എംപി ചെങ്കൂട്ടവന്‍, തൂത്തുക്കുടി എംപി ജെയ്‌സിംഗ് ത്യാഗരാജ് എന്നിവരാണ് ഒപിഎസ് പക്ഷത്തേക്ക് എത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ രണ്ടു മന്ത്രിമാരും നാല് എംപിമാരും ഒരു എംഎല്‍എയും ജയലളിതയുടെ വിശ്വസ്തന്‍ സി പൊന്നയ്യന്‍ അടക്കം ഏതാനും മുന്‍ മന്ത്രിമാരും പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നിരുന്നു.

English summary
sasikala and panneerselvam
topbanner

More News from this section

Subscribe by Email