Tuesday November 13th, 2018 - 10:04:pm
topbanner

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം എതിര്‍ക്കുമെന്ന് ശരത് കുമാര്‍

NewsDesk
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം എതിര്‍ക്കുമെന്ന് ശരത് കുമാര്‍

ചെന്നൈ: തമിഴക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന സൂചന നല്‍കിയ സൂപ്പര്‍ താരം രജനീകാന്തിന്റെ പരാമര്‍ശത്തിനെതിരെ നടന്‍ ശരത് കുമാര്‍ പ്രതികരിച്ചു.

രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അതിനെ ആദ്യം എതിര്‍ക്കുന്നത് ഞാനായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രജനികാന്ത് അടുത്ത സുഹൃത്തും സൂപ്പര്‍ സ്റ്റാറും നല്ലൊരു മനുഷ്യനുമാണെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം ഗൗരവമായി എടുക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്നത് പറയാം. എന്നാല്‍ സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും തമിഴ് സംസ്‌കാരം മനസിലാക്കാന്‍ സാധിക്കയും ചെയ്യുന്ന വ്യക്തിക്ക് മാത്രമേ രാഷ്ട്രീയാവസ്ഥയെ കുറിച്ച് പറയാന്‍ യോഗ്യതയുള്ളുയെന്നും ശരത് കുമാര്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിലവിലുള്ളത് അസാധാരണ രാഷ്ട്രീയ അവസ്ഥയാണെന്നാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് കഴിഞ്ഞദിവസം പ്രസ്താവിച്ചത്. അതേസമയം, ശരത്കുമാറിന്റെ പ്രസ്താവന സാമൂഹിക മാദ്ധ്യമങ്ങളില്‍ രജനിയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

English summary
Sarath Kumar takes on Rajinikanth as Kollywood's 'star wars' take centre-stage
topbanner

More News from this section

Subscribe by Email