Friday December 14th, 2018 - 6:27:pm
topbanner

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; സാനിയ മിര്‍സയ്‌ക്കെതിരെ കേന്ദ്ര സ്ഥാപനം

NewsDesk
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; സാനിയ മിര്‍സയ്‌ക്കെതിരെ കേന്ദ്ര സ്ഥാപനം

ന്യൂഡല്‍ഹി: പൗള്‍ട്രി മേഖല ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നില്ലെന്ന തെറ്റായ സന്ദേശം നല്‍കുന്നുവെന്നുകാട്ടി ടെന്നീസ് താരം സാനിയാ മിര്‍സയ്‌ക്കെതിരെ കേന്ദ്ര സ്ഥാപനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ).

ഇത്തരമൊരു പരസ്യത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് സാനിയ മിര്‍സയ്ക്ക് കേന്ദ്ര സ്ഥാപനം കത്ത് നല്‍കി. ഒരു പൗള്‍ട്രി സ്ഥാപനത്തിന്റെ
പരസ്യത്തില്‍ അഭിനയിച്ചതാണ് വിവാദത്തിന് കാരണം.

ഇത് അഡ്വര്‍ടൈസ്മെന്റ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ നയത്തിന് എതിരാണെന്നും സി.എസ്.ഇ പറയുന്നു. പൗള്‍ട്രി മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ആന്റി ബയോട്ടിക്ക് 'ദുരാചാരം' വിശദമായി തന്നെ അവരെ ബോധിപ്പിച്ചിരുന്നു.

സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന വ്യക്തി എന്ന നിലയില്‍ ഇത്തരം അപകീര്‍ത്തികരമായ വ്യവഹാരങ്ങളില്‍ നിന്ന് പിന്തിരിയേണ്ട ബാധ്യത സാനിയക്കുണ്ടെന്നും ഖുരാന വ്യക്തമാക്കി.

2014ലെ സി.എസ്.ഇയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറച്ചിക്കോഴികളിലടക്കം വന്‍ തോതിലാണ് ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് പരസ്യം പിന്‍വലിക്കുകയോ, അല്ലെങ്കില്‍ വ്യക്തമായ മാറ്റങ്ങളോടെ പരസ്യം പുനര്‍നിര്‍മ്മിക്കുകയോ വേണമെന്ന് അഡ്വര്‍ടൈസ്മെന്റ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഒഫ് ഇന്ത്യ പൗള്‍ട്രി കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read more topics: Sania Mirza, Poultry, Advertisement
English summary
Sania Mirza Asked To Publicly Disassociate From "Misleading" Poultry Advertisement
topbanner

More News from this section

Subscribe by Email