topbanner
Thursday October 19th, 2017 - 3:38:am
topbanner

ഗൗരി ലങ്കേഷ് വധത്തില്‍ പങ്കില്ല: സനാതന്‍ സന്‍സ്ത

Anju N C
ഗൗരി ലങ്കേഷ് വധത്തില്‍ പങ്കില്ല: സനാതന്‍ സന്‍സ്ത

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സനാതന്‍ സന്‍സ്ത. ഹിന്ദു സംഘടന പ്രവര്‍ത്തകരും ഇടതുപക്ഷ പ്രവര്‍ത്തകരും തമ്മില്‍ ആശയപരമായി വൈരുദ്ധ്യങ്ങളുണ്ടെങ്കിലും സനാതന്‍ സന്‍സ്ത എപ്പോഴും ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടാറെന്നും, ജനാധിപത്യ രീതിയില്‍ നിയമപരവുമായാണ് നേരിടാറെന്നും സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ രാജ്ഹന്‍സ് പറഞ്ഞു.

ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന സംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയക്കാരും കപട പുരോഗമന വാദികളും ചില മാധ്യമ പ്രവര്‍ത്തകരും ഗൗരി ലങ്കേഷ് വധം ഹിന്ദുത്വ സംഘടനകളുടെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
sanatan sansta says they had no role in gouri lankesh murder
topbanner topbanner

More News from this section

Subscribe by Email