Wednesday September 26th, 2018 - 4:24:pm
topbanner

ഈ പോലീസുകാരെ അഭിനന്ദിക്കാതെ തരമില്ല ; സഹായിക്കാന്‍ ഗര്‍ഭിണിയ്ക്ക് ചവിട്ടുപടിയായി നിന്ന് കൈയ്യടി നേടുകയാണിവര്‍

suji
ഈ പോലീസുകാരെ അഭിനന്ദിക്കാതെ തരമില്ല ; സഹായിക്കാന്‍ ഗര്‍ഭിണിയ്ക്ക് ചവിട്ടുപടിയായി നിന്ന് കൈയ്യടി നേടുകയാണിവര്‍

സിഗ്‌നല്‍ തകരാറിലായി വഴിയില്‍ കിടന്ന ട്രെയ്‌നില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിയ്ക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി നല്‍കി പോലീസുകാര്‍. തമിഴ്‌നാട് പോലീസാണ് യാത്രക്കാരിയ്ക്ക് വേണ്ടി മനുഷ്യ ഗോവിണി തീര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹമാണ് . കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്‍, മണികണ്ഠന്‍ എന്നിവരാണ് യുവതിയെ ഇറങ്ങാന്‍ സഹായം നല്‍കിയത്.

അപ്രതീക്ഷിതമായി വന്ന സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷെ ഗര്‍ഭിണിയായ സ്ത്രീയ്ക്ക് അത്രയും ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ കഴിയുമായിരുന്നില്ല. ചാടിയാല്‍ അപകടവുമാകും. ഇതോടെ പോലീസുകാര്‍ രണ്ടുപേരും കുനിഞ്ഞ് നിന്ന് തങ്ങളുടെ മുതികില്‍ ചവിട്ടിയിറങ്ങാന്‍ പറഞ്ഞത്. യാത്രക്കാരുടെ കൂടി സഹായത്തോടെ യുവതി സുരക്ഷിതയായി ഇറങ്ങി. പോലീസുകാരെ സേന പ്രശസ്തി പത്രവും പാരിതോഷികവും നല്‍കി അഭിനന്ദിച്ചു.

 

Read more topics: police ,pregnant women, train
English summary
salute police who support pregnant women
topbanner

More News from this section

Subscribe by Email