Friday September 21st, 2018 - 7:26:pm
topbanner

ഉപ്പ് ക്ഷാമമെന്ന് പ്രചരണം; ഡല്‍ഹിയില്‍ ഉപ്പിന് കിലോയ്ക്ക് 400 രൂപ

NewsDesk
ഉപ്പ് ക്ഷാമമെന്ന് പ്രചരണം; ഡല്‍ഹിയില്‍ ഉപ്പിന് കിലോയ്ക്ക് 400 രൂപ

ന്യൂഡല്‍ഹി: ഉപ്പിന് കടുത്ത ക്ഷാമമുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഉപ്പിന്റെ വില കുതിച്ചുയര്‍ന്നു. കിലോയ്ക്ക് 400 രൂപയോളമായാണ് ഉപ്പിന്റെ വില ഉയര്‍ന്നത്.

അതേസമയം, ഉപ്പിന് ക്ഷാമം ഇല്ലെന്ന് ഇരു സംസ്ഥാനങ്ങളും വ്യക്തമാക്കി. 'ഉപ്പിന് ഒരു തരത്തിലുള്ള ക്ഷാമവും ഇല്ല. ന്യായമായ വിലയില്‍ ഉപ്പിന്റെ ലഭ്യത ഉറപ്പാക്കേണ്ട എല്ലാ അധികാരവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ട്.' കേന്ദ്ര സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

നോയിഡ, ലക്ഷ്മി നഗര്‍, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളില്‍ ഉപ്പുക്ഷാമമെന്ന വാര്‍ത്ത പരിഭ്രമം പടര്‍ത്തി. ഉപ്പിന് വില കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും അപവാദങ്ങള്‍ തള്ളിക്കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഉപ്പിന് വിലകൂടിയെന്ന വാര്‍ത്ത പടര്‍ന്നതോടെ കിലോ കണക്കിന് ഉപ്പാണ് കടകളില്‍ നിന്നും വിറ്റുപോയത്.

ഇതുവരെ ഈ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനത്തെ ഇത് ബാധിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ പൊലീസ് പട്രോളിങ്ങ് ആരംഭിച്ചിട്ടുണ്ട്.

സീരിയൽ നടി സബർണ മരിച്ച നിലയിൽ

സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ ഉര്‍വശിക്കെതിരെ പരാതി

Read more topics: Salt, Delhi, UP, Government
English summary
Salt Crosses Rs 400/kg In Delhi, UP, Government Denies Shortage Rumours
topbanner

More News from this section

Subscribe by Email