Monday November 19th, 2018 - 4:20:am
topbanner

'ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ'; സല്‍മാന്‍ ഖാനെതിരെ പ്രതിഷേധം

NewsDesk
'ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ'; സല്‍മാന്‍ ഖാനെതിരെ പ്രതിഷേധം

മുംബൈ: ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ എന്ന പരാമര്‍ശം നടത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വ്യാപകമായ പ്രതിഷേധം. തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പങ്കുവെക്കവെയാണ് സല്‍മാന്‍ വിവാദ പരാമര്‍ശം നടത്തിയത്.

ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷമാണ് സല്‍മാന്‍ ചെയ്യുന്നത്. സുല്‍ത്താന്റെ ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ' എന്നായിരുന്നു നടന്റെ പ്രതികരണം.

''ഷൂട്ടിങിനിടയില്‍ മണിക്കൂറുകളോളം വിശ്രമമില്ലാതെ ഭാരമെടുക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യേണ്ടി വരും. ഒരിക്കല്‍ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളില്‍ നിന്നും പകര്‍ത്താനായി പത്തുതവണ ആ ഭാരമുയര്‍ത്തേണ്ടിവന്നു. റിങില്‍ വീഴുന്നതും ഇടിക്കുന്നതും ചിത്രീകരിക്കാനായി പല തവണ ഇതെല്ലാം ചെയ്തു. അഞ്ചു ആറും മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്ത് റിങില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നില്‍ക്കാന്‍ പോലും കഴിയാറില്ല.'' ഇതായിരുന്നു സല്‍മാന്റെ വാക്കുകള്‍.

സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ മാപ്പ പറയണമെന്ന് സ്ത്രീ സംഘടനകള്‍ ആവശ്യപ്പെട്ടു. സൂപ്പര്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം വ്യാപകമാവുകയാണ്.

ജിഷയുടെ ആണ്‍സുഹൃത്ത് കെട്ടുക്കഥയോ?

സൂപ്പര്‍സ്റ്റാറുകളോട് ഏറ്റുമുട്ടാറുണ്ട് പക്ഷേ ഇവനോടൊക്കെ ഏറ്റുമുട്ടിയാല്‍ നാണക്കേടാകും: വിനയന്‍

Read more topics: Salman Khan, Apology, Woman
English summary
Salman Khan Has 7 Days To Apologise For Rape Comment, Says Women's Panel
topbanner

More News from this section

Subscribe by Email